'കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് സംഘപരിവാര്‍ വിസി വേണ്ട'; യൂനിവേഴ്സിറ്റിക്ക് മുന്നില്‍ കാംപസ് ഫ്രണ്ട് പ്രതിഷേധം
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ സംഘപരിവാര്‍ അനുകൂലിയായ വിസിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒത്താശയോടെ കാവിവല്‍ക്കരിക്കാനാണ് ഗവര്‍ണര്‍ ശ്രമം നടത്തുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി ഫായിസ് കണിച്ചേരി ആരോപിച്ചു.
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി വിസി ആയി സംഘപരിവാര്‍ നോമിനിയെ തിരുകിക്കയറ്റാനുള്ള നീക്കത്തെ ചെറുക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ യൂനിവേഴ്സിറ്റിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ സംഘപരിവാര്‍ അനുകൂലിയായ വിസിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒത്താശയോടെ കാവിവല്‍ക്കരിക്കാനാണ് ഗവര്‍ണര്‍ ശ്രമം നടത്തുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി ഫായിസ് കണിച്ചേരി ആരോപിച്ചു.
ഈയവസരത്തിലും മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും നിലപാട് അപകടകരവും ഇരട്ടത്താപ്പുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ ട്രഷറര്‍ അക്ബര്‍ മോങ്ങം, ജോയിന്റ് സെക്രട്ടറി റിംഷാദ്, ജില്ലാ കമ്മിറ്റി അംഗം ഷാമില്‍ നേതൃത്വം നല്കി.
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT