Latest News

കെയ്ന്‍ എനര്‍ജി നഷ്ടപരിഹാരക്കേസ്: ഫ്രഞ്ച് കോടതിയില്‍ നിന്ന് നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കെയ്ന്‍ എനര്‍ജി നഷ്ടപരിഹാരക്കേസ്: ഫ്രഞ്ച്  കോടതിയില്‍ നിന്ന് നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കമ്പനിയായ കെയ്ന്‍ എനര്‍ജിക്ക് നഷ്ടപരിഹാരം കൊടുക്കുന്ന കേസില്‍ കോടതിയില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 1.2 ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ഈടാക്കാന്‍വേണ്ടി ഇന്ത്യയുടെ 20 ആസ്തികള്‍ പിടിച്ചെടുത്ത് വിറ്റഴിച്ച് പണം ഈടാക്കാന്‍ ഫ്രഞ്ച് കോടതി വിധിച്ചുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ഇതുസംബന്ധിച്ച ഒരു നോട്ടിസും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

സര്‍ക്കാര്‍ വിവരങ്ങള്‍ അറിയുന്നതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെയും ഒരു നോട്ടിസും ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളും. ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കും- ധനമന്ത്രാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ കേസില്‍ ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഫ്രാന്‍സിലെ ഇന്ത്യന്‍ ആസ്തികള്‍ പിടിച്ചെടുത്ത് തങ്ങള്‍ക്കുകിട്ടാനുള്ള തുക ഈടാക്കാന്‍ ബ്രിട്ടന്‍ ആസ്ഥാനമായ കെയ്ന്‍ എനര്‍ജി കമ്പനിക്ക് അനുകൂലമായാണ് ഫ്രഞ്ച് കോടതി വിധിച്ചത്. 20 ആസ്തികളാണ് കോടതിയുടെ പട്ടികയിലുള്ളത്. കെയ്ന്‍ എനര്‍ജിക്ക് കിട്ടാനുള്ള 1,700 ദശലക്ഷം ഡോളറിലേക്ക് ഇത് വരവ് വയ്ക്കും. ഫ്‌ലാറ്റുകളും മറ്റ് ആസ്തികളും പിടിച്ചെടുത്ത് കിട്ടാനുള്ള തുക ഈടാക്കാന്‍ കെയ്ന്‍ എനര്‍ജിക്ക് ജൂണ്‍ 11ന് അനുമതി നല്‍കിയിരുന്നു. അതിനെത്തുടര്‍ന്നാണ് 20 ആസ്തികള്‍ കണ്ടെത്തിയത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കോര്‍പ്പറേറ്റ് നികുതി കേസില്‍ 1.2 ദശലക്ഷം ഡോളര്‍ തുകയും അതിന്റെ പലിശയും പിഴയും കെയ്ന്‍ എനിര്‍ജിക്ക് തിരികെ നല്‍കാന്‍ ഇന്ത്യയോട് കഴിഞ്ഞ ഡിസംബറില്‍ അന്താരാഷ്ട്ര ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യ അതില്‍ വീഴ്ചവരുത്തിയതിനെത്തുടര്‍ന്നാണ് കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയത്. കെയ്‌നിന്റെ ഇന്ത്യന്‍ അനുബന്ധസ്ഥാപനത്തിലെ 10 ശതമാനം ഓഹരികള്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് കമ്പനി ട്രിബ്യൂണലില്‍ കേസ് നല്‍കിയത്.

Next Story

RELATED STORIES

Share it