- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്. അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന കരട് ബില്‍ നിയമവകുപ്പ് തയ്യാറാക്കി മന്ത്രിസഭാ യോഗത്തിന് സമര്‍പ്പിച്ചിരിന്നു. അതിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്.
ആര്‍ട്‌സ് ആന്റ് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലറായിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലറുണ്ടാവും. ഒരു ബില്‍ പാസാക്കുമ്പോള്‍ സര്‍ക്കാരിന് അധികസാമ്പത്തിക ബാധ്യത വരുമെങ്കില്‍ അത് നിയമസഭയില്‍ കൊണ്ടുവരുന്നതിന് മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഈ സാഹചര്യം സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ചാന്‍സലര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും. അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളില്‍തന്നെ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ബില്‍ നിയമസഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി തേടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തില്‍ കോണ്‍ഗ്രസിന് വിയോജിപ്പുള്ളത് കൊണ്ട് ബില്‍ ഐകകണ്‌ഠേന പാസാവാനിടയില്ല.
RELATED STORIES
യെമനില് പോവാന് അനുമതി വേണമെന്ന് ആക്ഷന് കൗണ്സില്; കേന്ദ്രത്തിന്...
18 July 2025 5:46 AM GMTആഫ്രിക്കന് വംശജയെ വെടിവച്ചു കൊന്ന വെള്ളക്കാരനായ പോലിസുകാരന് ഒരു ദിവസം ...
18 July 2025 5:23 AM GMTപയ്യാമ്പലത്ത് ഉമ്മന്ചാണ്ടിയുടെ പേരുള്ള ശിലാഫലകം നീക്കി റിയാസിന്റെ...
18 July 2025 5:06 AM GMTസോവിയറ്റ് സൈനികരുടെ ശവക്കല്ലറകള് മാന്തി യുക്രൈന്
18 July 2025 4:57 AM GMTഗസ്നിയില് ആയുധങ്ങള് പിടിച്ചെന്ന് അഫ്ഗാന് പോലിസ്
18 July 2025 4:27 AM GMTട്രംപ് വിളിച്ചു; ഗസയിലെ ക്രിസ്ത്യന് പള്ളി തകര്ത്ത് കൊലപാതകങ്ങള്...
18 July 2025 4:18 AM GMT