- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സി. കേശവൻ ജനാധിപത്യ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട മഹദ് വ്യക്തിത്വം: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട മഹദ് വ്യക്തിത്വമായിരുന്നു സി. കേശവനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടിഷ് ഭരണത്തിൽനിന്നു പുറത്തുകടക്കുകയെന്നതിനൊപ്പം സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വം കൂടി ഇല്ലാതാക്കിയാലേ സ്വാതന്ത്ര്യം പൂർണമാകൂ എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി. കേശവന്റെ ഓർമയ്ക്കായുള്ള സി. കേശവൻ സ്മാരക പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാഥാസ്ഥിതികതയോട് ഏറ്റുമുട്ടുന്നതിൽ എപ്പോഴും വലിയ താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു സി. കേശവൻ. ജാതിവ്യവസ്ഥ, മതാന്ധത എന്നിവയോടെല്ലാം അദ്ദേഹം ഏറ്റുമുട്ടി. ജാതിവിരുദ്ധ സമരത്തിൽനിന്നു സാമ്രാജ്യത്വ വിരുദ്ധ സമരത്തിലേക്കുകൂടി നീങ്ങണമെന്ന് അദ്ദേഹം ചിന്തിച്ചു. സാമുദായിക ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളെ ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിക്കണമെന്നായിരുന്ന അദ്ദേഹത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യസ്നേഹ പ്രവർത്തനങ്ങളിൽ ഡോ. പുനലൂർ സോമരാജൻ നടത്തുന്ന പ്രവർത്തനം മാതൃകാപരമാണ്. തീർത്തും നിരാലംബരായ വ്യക്തികളെ പൂർണമായി സംരക്ഷിക്കുന്ന മാതൃകാ സ്ഥാപനമായാണു ഗാന്ധിഭവൻ അറിയപ്പെടുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു.
തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ സി. കേശവൻ സമിതി രക്ഷാധികാരിയും മുൻ മന്ത്രിയുമായ കെ. രാജു അധ്യക്ഷത വഹിച്ചു. ആനത്തലവട്ടം ആനന്ദൻ, വി.കെ. ജയകുമാർ, കെ. യശോധരൻ, അഞ്ചൽ ഗോപൻ, ഷാജി മാധവൻ തുടങ്ങിയവർ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















