Latest News

ബസ് ചാര്‍ജ് വര്‍ധന,ബസുടമകള്‍ പണി മുടക്ക് നോട്ടിസ് നല്‍കി

.മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്

ബസ് ചാര്‍ജ് വര്‍ധന,ബസുടമകള്‍ പണി മുടക്ക് നോട്ടിസ് നല്‍കി
X

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് പണിമുടക്ക് നോട്ടിസ് നല്‍കി. ചാര്‍ജ് വര്‍ധന ഉടന്‍ തന്നെ നടപ്പാക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ബസുടമകള്‍ മുന്നറിയിപ്പ് നല്‍കി.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ച സര്‍ക്കാര്‍, നാല് മാസമായിട്ടും അത് നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം സമരം പ്രഖ്യാപിച്ചത്. മാര്‍ച്ച് 30 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്.

കഴിഞ്ഞദിവസം ബസുടമകളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ ആന്റണി രാജു, പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുക എന്നാണ് പറഞ്ഞത്. ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. നിലവിലെ കണ്‍സഷന്‍ തുക വിദ്യാര്‍ഥികള്‍ നാണക്കേടായി കാണുന്നുവെന്ന മന്ത്രിയുടെ വാക്ക് വിവാദമായിരുന്നു.


Next Story

RELATED STORIES

Share it