Latest News

പാകിസ്താനില്‍ ബസ് അപകടം; 20 മരണം

മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ വരുന്ന ആളുകളാണ് ബസില്‍ ഉണ്ടായിരുന്നത്.

പാകിസ്താനില്‍ ബസ് അപകടം; 20 മരണം
X

ലാഹോര്‍: പാകിസ്താനിലുണ്ടായ ബസ് അപകടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 10 പേരുടെ പരുക്ക് ഗുരുതരമാണ്. ഖുസ്ദൂര്‍ ജില്ലയിലെ കര്‍ഖ് പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ വരുന്ന ആളുകളാണ് ബസില്‍ ഉണ്ടായിരുന്നത്.

'അമിത യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ മേല്‍ക്കൂരയില്‍ പോലും ആളുകള്‍ യാത്ര ചെയ്തു. 20 ശരീരങ്ങള്‍ അപകട സ്ഥലത്തുനിന്ന് ലഭിച്ചു. 40 പേര്‍ക്ക് പരുക്കുപറ്റി. 10 പേരുടെ പരുക്ക് ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ വര്‍ധിക്കാനിടയുണ്ട്.''- പാകിസ്താന്‍ സുരക്ഷാ സേന അധികൃതന്‍ ഡോ. മന്‍സൂര്‍ സാഹിര്‍ പറഞ്ഞതായി റോയിട്ടേഴ്‌സിനോട് റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it