Latest News

ബഫര്‍സോണ്‍: ജനവാസ മേഖലകളെ ഒഴിവാക്കണം; പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കി

കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം

ബഫര്‍സോണ്‍: ജനവാസ മേഖലകളെ  ഒഴിവാക്കണം; പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കി
X

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേനെ പാസായി. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം, രണ്ട് ഭേദഗതികളോടെയാണ് സഭ പാസാക്കിയത്. സുപ്രീംകോടതി ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുമ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്നാണ് നിയമസഭയില്‍ പ്രമേയം. വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. ജനജീവിതം ദുസ്സഹമാക്കും. അതുകൊണ്ട് തന്നെ നിയമസഹായം നല്‍കാനും ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം.

ജനവാസ മേഖലയടക്കം ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആക്കണമെന്ന മന്ത്രിസഭായോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേ എന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം മന്ത്രി തള്ളി. എന്നാല്‍ എംപവേര്‍ഡ് കമ്മിറ്റിക്കു മുന്നില്‍ കേരളം നിലപാട് വ്യക്തമാക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

ജൂണ്‍ മൂന്നിന് വിധി വന്ന ശേഷം ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് കേന്ദ്ര നടപടി ആവശ്യപ്പെട്ട് പ്രമേയം.

Next Story

RELATED STORIES

Share it