Latest News

ബജറ്റ് 2021: കര്‍ഷകര്‍ക്ക് മൂന്നു ലക്ഷം വരെ പലിശരഹിത വായ്പനല്‍കാനൊരുങ്ങി മഹാരാഷ്ട്ര

ബജറ്റ് 2021: കര്‍ഷകര്‍ക്ക് മൂന്നു ലക്ഷം വരെ പലിശരഹിത വായ്പനല്‍കാനൊരുങ്ങി മഹാരാഷ്ട്ര
X

മുംബൈ: കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷം വരെ പലിശയില്ലാതെ വായ്പ നല്‍കുമെന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്ര സര്‍ക്കാരിന്റെ 2021-22 ബജറ്റ്. കൃത്യമായി തിരിച്ചയ്ക്കുന്ന വിളവിനുവേണ്ടിയെടുക്കുന്ന വായ്പകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ബജറ്റ് അവതരിപ്പിച്ചത്.

ഈ പദ്ധതി പ്രകാരം കാര്‍ഷിക വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ബാങ്കുകള്‍ക്ക് നല്‍കും. അതിനാവശ്യമായ ഫണ്ടും സര്‍ക്കാര്‍ കണ്ടെത്തും.

കര്‍ഷകര്‍ കടക്കെണിയില്‍ അകപ്പെടുന്നതിന്റെ ഭാഗമായുള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സുപ്രധാനമായ ഇടപെടല്‍.

ഒപ്പം അഗ്രികള്‍ച്ചറല്‍ പ്രോഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പവാര്‍ അറിയിച്ചു.

ഗ്രാമീണ വികസനത്തിനുവേണ്ടി 7,350 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്.

മാര്‍ച്ച് 1ാം തിയ്യതി ആരംഭിച്ച മഹാരാഷ്ട്ര ബജറ്റ് സമ്മേളനം മാര്‍ച്ച് 10ന് സമാപിക്കും.

Next Story

RELATED STORIES

Share it