മീഡിയാവണ്‍ ചാനലിന് സംപ്രേഷണവിലക്ക്: മറുപടി നല്‍കാന്‍ വീണ്ടും കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍
![മീഡിയാവണ്‍ ചാനലിന് സംപ്രേഷണവിലക്ക്: മറുപടി നല്‍കാന്‍ വീണ്ടും കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മീഡിയാവണ്‍ ചാനലിന് സംപ്രേഷണവിലക്ക്: മറുപടി നല്‍കാന്‍ വീണ്ടും കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍](https://www.thejasnews.com/h-upload/2022/02/08/181587-mediaone-f.jpg)
ന്യൂഡല്‍ഹി: മലയാളം ചാനലായ മീഡിയാവണിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. വിലക്കിനെതിരേ ചാനല്‍നല്‍കിയ പരാതി സുപ്രിംകോടതി മറ്റന്നാള്‍ പരിഗണിക്കാനിരിക്കെയാണ് മറുപടിക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു നേരത്തെ ഉത്തരവിട്ടിരുന്നത്. നാലാഴ്ച വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. പക്ഷേ, കോടതി വഴങ്ങിയില്ല. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍തന്നെ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ മീഡിയാവണിന്റെ സംപ്രേഷണം തടഞ്ഞത്. അതിനെതിരേ മാനേജ്‌മെന്റും എഡിറ്ററും തൊഴിലാളി യൂനിയനും കോടതിയെ സമീപിച്ചു. ഹൈക്കോടതി കേന്ദ്രത്തിന്റെ വിധി അംഗീകരിച്ചെങ്കിലും സുപ്രിംകോടതി സംപ്രേഷണം തുടരാന്‍ അനുമതി നല്‍കി. മാര്‍ച്ച് 16ന് സംപ്രേഷണം പുഃരാരംഭിച്ചു. ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT