Latest News

ഭര്‍ത്താവിനൊപ്പം ഗോവയിലെത്തിയ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിനിരയായി

ഭര്‍ത്താവിനൊപ്പം ഗോവയിലെത്തിയ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിനിരയായി
X

പനാജി: ഭര്‍ത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ഗോവയില്‍ ബലാത്സംഗത്തിനിരയായി. നോര്‍ത്ത് ഗോവയിലെ അരംബോള്‍ ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്കില്‍ വെച്ചാണ് ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിനിരയായത്. പ്രതിയായ 32 കാരനെ ഗോവ പൊലിസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കയായ ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയല്‍ വിന്‍സെന്റ് ഡിസൂസ ആക്രമിച്ച് കീഴടക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതി തിങ്കളാഴ്ചയാണ് പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it