മരിയാ ഷറപ്പോവ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു

ജനുവരിയില്‍ നടക്കുന്ന ബ്രിസ്ബണ്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.

മരിയാ ഷറപ്പോവ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു

മോസ്‌കോ: മുന്‍ ലോക ഒന്നാം നമ്പര്‍ റഷ്യയുടെ മരിയാ ഷറപ്പോവ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു.ജനുവരിയില്‍ നടക്കുന്ന ബ്രിസ്ബണ്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. തോളെല്ലിന് പരിക്കേറ്റ ഷറപ്പോവ മാസങ്ങളോളമായി ചികില്‍സയിലായിരുന്നു. 2019ല്‍ താരം 15 മല്‍സരങ്ങളില്‍ മാത്രമാണ് പങ്കെടുത്തത്. അഞ്ച് തവണ ഗ്രാന്‍സ്ലാം ചാംപ്യനായ ഷറപ്പോവ അവസാനമായി കളിച്ചത് 2019 ലെ ആസ്‌ത്രേലിയന്‍ ഓപ്പണിലെ ആദ്യ റൗണ്ടിലാണ്. കരോലിനാ പ്ലിസകോവാ, ആഷ്‌ലി ബാര്‍ട്ടി, നയോമി ഓസ്‌ക, വീനസ് വില്ല്യംസ് എന്നിവരും ബ്രിസ്ബണില്‍ കളിക്കും. വൈല്‍ഡ് കാര്‍ഡ് എന്ററിയിലൂടെയാണ് ഷറപ്പോവ ബ്രിസ്ബണില്‍ കളിക്കുന്നത്. ഈ മാസം ആറ് മുതല്‍ 12 വരെയാണ് ബ്രിസ്ബണ്‍ ടൂര്‍ണ്ണമെന്റ്.


RELATED STORIES

Share it
Top