Latest News

ഐഎന്‍എല്ലില്‍ കോഴ ആരോപണം; കാസര്‍കോട് സീറ്റിനു വേണ്ടി 20 ലക്ഷം ചോദിച്ചെന്ന് ഒരുവിഭാഗം

ഐഎന്‍എല്ലില്‍ കോഴ ആരോപണം; കാസര്‍കോട് സീറ്റിനു വേണ്ടി 20 ലക്ഷം ചോദിച്ചെന്ന് ഒരുവിഭാഗം
X

കോഴിക്കോട്: ഐഎന്‍എല്‍(ഇന്ത്യന്‍ നാഷനല്‍ ലീഗ്) സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബിനെതിരേ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ കോഴ ആരോപണം. കാസര്‍കോട് നിയമസഭാ സീറ്റിനു വേണ്ടി 20 ലക്ഷം രൂപ ചോദിച്ചെന്നാണ് ഒരു വിഭാഗം ആരോപണം ഉന്നയിച്ചത്. വെള്ളിയാഴ്ച കോഴിക്കോട്ട് ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ആരോപണം ഉന്നയിച്ചതെന്നാണു റിപോര്‍ട്ട്. കാസര്‍കോട് നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ഐഎന്‍എല്‍ കോട്ടയം ജില്ലാ പ്രസിഡന്റിനോട് 20 ലക്ഷം രൂപ ചോദിച്ചെന്നാണ് ആരോപണം.

നേരത്തെയും പാര്‍ട്ടിയില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് എം എ ലത്തീഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തല്‍. തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ വാക്‌പോരും ബഹളവുമുണ്ടായി. ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. ചില നേതാക്കളുടെ ശൈലിയും പ്രവര്‍ത്തനങ്ങളുമാണ് ഒരുവിഭാഗം എതിര്‍ത്തത്. മാത്രമല്ല, സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പരസ്പര വിശ്വാസമില്ലാതെ പെരുമാറുന്നുവെന്നും ചിലര്‍ കുറ്റപ്പെടുത്തി.

Bribery Allegations in INL





Next Story

RELATED STORIES

Share it