Latest News

ബിആര്‍സി വോളിബാള്‍ ടൂര്‍ണമെന്റിന് തുടക്കമായി

കഴിഞ്ഞ വെള്ളിയാഴ്ച തുടക്കം കുറിച്ച മല്‍സരങ്ങള്‍ നാല് ആഴ്ച്ച നീളും. ജിദ്ദയിലെ ശബാബിയ ഗ്രൗണ്ടില്‍ നടന്ന മല്‍സരങ്ങള്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി കബീര്‍ കൊണ്ടോട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

ബിആര്‍സി വോളിബാള്‍ ടൂര്‍ണമെന്റിന് തുടക്കമായി
X

ജിദ്ദ: ജിദ്ദയിലെ കലാ സാംസ്‌കാരിക സംഘടനയായ ബിആര്‍സിയുടെ വോളിബാള്‍ ടൂര്‍ണമെന്റിന് തുടക്കമായി. കഴിഞ്ഞ വെള്ളിയാഴ്ച തുടക്കം കുറിച്ച മല്‍സരങ്ങള്‍ നാല് ആഴ്ച്ച നീളും. ജിദ്ദയിലെ ശബാബിയ ഗ്രൗണ്ടില്‍ നടന്ന മല്‍സരങ്ങള്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി കബീര്‍ കൊണ്ടോട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ ബിആര്‍സി ലുഖ്മാന്‍ റസാക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എം ഫിറോസ്, പി എ നിസ്‌ബെത് സംസാരിച്ചു. ബിആര്‍സി കുരുന്നുകളുടെ മാര്‍ച്ച് പാസ്‌റ്റോടെ മല്‍സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആദ്യ മത്സരത്തില്‍ ടീം ലാവേണ്ടര്‍ 2 സെറ്റുകള്‍ക്ക് ടീം ഡാഫോടില്‍സിനെ പരാജയപ്പെടുത്തി. ലാവേണ്ടെറിന് വേണ്ടി ക്യാപ്റ്റന്‍ നിഹാല്‍, ജരീര്‍, മുഹമ്മദ്, റിസ്‌വാന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.നിഹാല്‍ മാന്‍ ഓഫ് ദി മാച്ച് ട്രോഫിക്ക് അര്‍ഹനായി.


വാശിയേറിയ രണ്ടാം മത്സരത്തില്‍ ടീം ഓര്‍ക്കിഡ് ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് ടീം ടുലിപ്‌സിനെ പരാജയപ്പെടുത്തി. ടുലിപ്‌സിന് വേണ്ടി റിയാസ്, മുഹാജിര്‍, സജേല്‍, എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. റിയാസ് മാന്‍ ഓഫ് ദി മാച്ച് ട്രോഫിക്ക് അര്‍ഹനായി. കളിക്കാര്‍ക്കുള്ള മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ മുഖ്യാഥിതി കബീര്‍ കൊണ്ടോട്ടിയും ഇ വി അസീസും നിര്‍വഹിച്ചു. കാണികള്‍ക്കുള്ള സമ്മാനങ്ങള്‍ പി ഐ ആരിഫ്, പി എന്‍ എം അന്‍വര്‍, പി ടി സമീര്‍ നിര്‍വഹിച്ചു.

സി എ സുബൈര്‍, പി വി ആലു, കേ ഷൗക്കത്ത്, പി എന്‍ എം മഹ്മൂദ്, ഇര്‍ഷാന്‍ അഹമ്മദ് നേതൃത്വം നല്‍കി. അഷ്‌റഫ് നല്ലളം മല്‍സരങ്ങള്‍ നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it