Latest News

ബിആര്‍സി ക്രിക്കറ്റ് 2022; ഓറിയോണും ഗാലക്‌സിക്കും വിജയത്തുടക്കം

ബിആര്‍സി ക്രിക്കറ്റ് 2022; ഓറിയോണും ഗാലക്‌സിക്കും വിജയത്തുടക്കം
X

-ജിദ്ദ: ബി.ആര്‍.സി. ജിദ്ദയുടെ ഈ വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റായ ബിആര്‍സി ക്രിക്കറ്റ് 2022ന് ഇന്നലെ ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമായി. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന നിസാര്‍ കിന്‍സന്റകം മുഖ്യാതിഥി ആയിരുന്നു.

ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ യൂണിവേഴ്‌സ് ഓറിയോണുമായി 23 റണ്‍സിന് പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ ഗാലക്‌സി ശക്തരായ ഹോറിസോണിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി.


ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓറിയോണ്‍ സര്‍ഫറാസിന്റെയും (43 റണ്‍സ്) സയ്യദ് നാഫിയുടേയും (29 റണ്‍സ്) ലുക്മാനിന്റെയും (17 റണ്‍സ്) ഉജ്ജ്വല ബാറ്റിങ്ങിന്റെ സഹായത്തോടെ 117 റണ്‍സ് നേടി. പുതുമുഖം റൈഫാന്‍ വിലപ്പെട്ട 2 വിക്കറ്റുകള്‍ നേടി ശ്രദ്ധപിടിച്ചുപറ്റി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യൂണിവേഴ്‌സിനു വേണ്ടി ക്യാപ്റ്റന്‍ ഷംനാറും (37 റണ്‍സ്) റിസ്‌വാനും (19 റണ്‍സ്) പൊരുതിയെങ്കിലും ഓറിയോണ്‍ ക്യാപ്റ്റന്‍ സഞ്ജുവിന്റെ കൃത്യതയാര്‍ന്ന ബൗളിങ്ങിനു (3 വിക്കറ്റ്) മുന്നില്‍ നിശ്ചിത 10 ഓവറില്‍ 94 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 2 വീതം വിക്കറ്റുകള്‍ എടുത്ത ഹാഫിസ് കെ എം, ഇന്‍സാഫ് പി വി എന്നിവര്‍ ബൗളിങ്ങില്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി.

വാശിയേറിയ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഗാലക്‌സി ശക്തരായ ഹോറിസോണിനെ ബാറ്റിങ്ങിനയച്ചു. തുടക്കത്തിലേ ക്യാപ്റ്റന്‍ മുഹാജിറിനെ നഷ്ടപ്പെട്ട ഹോറിസോണ്‍ സെലിന്‍ (39 റണ്‍സ്), നിഹാല്‍ (18 റണ്‍സ്), സഫീര്‍ (19 റണ്‍സ്) അബ്ദുറഹ്മാന്‍ (11 റണ്‍സ്) എന്നിവരുടെ ബാറ്റിങ്ങിന്റെ സഹായത്തോടെ 10 ഓവറില്‍ 96 റണ്‍സ് എടുത്തു. ഫുആദ് 2 വിക്കറ്റെടുത്തു.

97 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗാലക്‌സിക്ക് ആദ്യ ഓവറില്‍ ഓപ്പണര്‍ കഫീലിനെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അബ്ദു സലാഹ് (34 റണ്‍സ്) നിസ്‌വറുമായും (22 റണ്‍സ്) വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ഫുആദുമായും (30 റണ്‍സ്) ചേര്‍ന്ന് ഓരോവര്‍ ബാക്കിനില്‍ക്കേ ലക്ഷ്യം കണ്ടു.

കളിയിലെ കേമന്മാരായി തിരഞ്ഞെടുത്ത സര്‍ഫറാസ്, ഫുആദ് എന്നിവര്‍ക്ക് മാന്‍ ഓഫ് ദി മാച്ചിനുള്ള ട്രോഫികള്‍ മുഖ്യാതിഥി നിസാര്‍ കിന്‍സന്റകം വിതരണം ചെയ്തു. പ്രസിഡന്റ് ലുഖ്മാന്‍ അധ്യക്ഷത വഹിച്ചപ്പോള്‍ സെക്രട്ടറി ഫിറോസ് മാലിക് സ്വഗതവും നിസ്‌വര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it