മൂന്നര വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍
കൊറ്റുകുളങ്ങരയിലെ ഗ്യാസ് ഏജന്‍സി ഉടമയും കോണ്‍ഗ്രസ് നേതാവുമായ ഷാനി മനസിലില്‍ ഷാജിയുടെ മകന്‍ അയാനാണ് വീടിനോട് ചേര്‍ന്നുള്ള മീന്‍ വളര്‍ത്തുന്ന കുളത്തില്‍ വീണ് മരിച്ചത്.
BY SRF1 Feb 2019 7:03 PM GMT

X
SRF1 Feb 2019 7:03 PM GMT
കായംകുളം: മൂന്നര വയസുകാരനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റുകുളങ്ങരയിലെ ഗ്യാസ് ഏജന്‍സി ഉടമയും കോണ്‍ഗ്രസ് നേതാവുമായ ഷാനി മനസിലില്‍ ഷാജിയുടെ മകന്‍ അയാനാണ് വീടിനോട് ചേര്‍ന്നുള്ള മീന്‍ വളര്‍ത്തുന്ന കുളത്തില്‍ വീണ് മരിച്ചത്. മുഹദ്ദീന്‍ പള്ളിക്കു സമീപമുള്ള നഴ്‌സറി സ്‌കൂളില്‍ നിന്നും ഇന്ന് വൈകീട്ട് ക്ലാസ് കഴിഞ്ഞതിനു ശേഷം ഉമ്മ ഷമീനാ ബീഗത്തിനൊപ്പമെത്തിയ കുട്ടി ബാഗും മറ്റും വീട്ടില്‍വച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു. കുട്ടിയെ കാണാതെ വന്നപ്പോള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് നാലു മണിയോടെ കുട്ടിയെ കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
RELATED STORIES
പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ടു; സല്‍മ ടീച്ചര്‍ക്ക് വനിതാ...
5 Jun 2023 3:36 PM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMT