Latest News

കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് രാജിവച്ച് ബോസ് കൃഷ്ണമാചാരി

കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് രാജിവച്ച് ബോസ് കൃഷ്ണമാചാരി
X

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി രാജിവച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് വിശദീകരണം. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം.

2025 ഡിസംബര്‍ 12ന് ആരംഭിച്ച് 110 ദിവസത്തിനു ശേഷം 2026 മാര്‍ച്ച് 26നാണ് ബിനാലെ സമാപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയില്‍ നടക്കുന്നതിനിടെയാണ് പ്രസിഡന്റ് രാജിവച്ചിരിക്കുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി കലാലോകത്തു നിന്ന് മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

Next Story

RELATED STORIES

Share it