Latest News

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ഇറാന്‍ വിമാനത്തിന് ബോംബ് ഭീഷണി

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ഇറാന്‍ വിമാനത്തിന് ബോംബ് ഭീഷണി
X

ന്യൂഡല്‍ഹി: ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയന്‍ യാത്രാവിമാനത്തിന് ബോംബ് ഭീഷണി. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോഴാണ് സംഭവം. മഹാന്‍ എയര്‍ലൈന്‍സ് കമ്പനിയുടെ ഇറാനിലെ തെഹ്‌റാനില്‍ നിന്ന് ചൈനയിലെ ഗാങ്‌സൂ വിമാനത്താവളത്തിലേക്കുള്ള വിമാനമായിരുന്നു ഇത്. ഇന്ത്യന്‍ വ്യോമപരിധിയിലെത്തിയ വിമാനം ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളിനെ ബന്ധപ്പെട്ടു. ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. വിവരം ലഭിച്ച ഉടന്‍തന്നെ ഇന്ത്യന്‍ വ്യോമസേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് അറിയിച്ചു. എന്നാല്‍, വിമാനം ഇത് അനുസരിക്കാതെ ചൈനയിലേക്ക് പറക്കുകയായിരുന്നു. പഞ്ചാബ്, ജോധ്പൂര്‍ എയര്‍ബസില്‍ നിന്നുള്ള സുഖോയ് വിമാനങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിമാനത്തെ തടയാനുള്ള ശ്രമം തുടരുകയാണ്. വിമാനം ഇന്ത്യന്‍ വ്യോമപരിധിയില്‍ നിന്ന് പുറത്തുകടന്നിട്ടുണ്ട്. ഇറാന്‍ വിമാനത്തെ തടയാനായി സുഖോയ് 30MKI യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വിമാനം ഡല്‍ഹി എയര്‍ബേസില്‍ ഇറക്കാന്‍ അനുമതി തേടിയിരുന്നു.

പരിശോധനയ്ക്ക് പിന്നാലെ ബോംബ് ഭീഷണി ഒഴിവായതോടെ ലക്ഷ്യസ്ഥാനമായ ചൈനയിലേക്ക് നീങ്ങാന്‍ വിമാനത്തെ അനുവദിക്കുകയും ചെയ്തു. ജെറ്റ് വിമാനം ഇപ്പോഴും ചൈനയിലേക്കുള്ള യാത്രയിലാണെന്നാണ് വിവരം. എന്നിരുന്നാലും ഇന്ത്യന്‍ വ്യോമസേനയുടെ എല്ലാ എയര്‍ സ്‌റ്റേഷനുകളും വ്യോമയാന യൂനിറ്റുകളും കനത്ത ജാഗ്രതയിലാണ്. സുരക്ഷാ സേന വിമാനത്തിലും ചൈനയിലേക്കുള്ള അതിന്റെ റൂട്ടിലും സൂക്ഷ്മനിരീക്ഷണം നടത്തുകയാണെന്ന് വ്യോമസേന അറിയിച്ചു.

Next Story

RELATED STORIES

Share it