കോണ്‍ഗ്രസ് വിട്ട ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര് നാളെ ശിവസേനയില്‍ ചേരും
BY NAKN30 Nov 2020 5:10 AM GMT
X
NAKN30 Nov 2020 5:10 AM GMT
മുംബൈ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നീട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച നടി ഊര്‍മിള മണ്ഡോദ്കര് ചൊവ്വാഴ്ച ശിവസേനയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള മണ്ഡോദ്കര് പാര്‍ട്ടിയില്‍ ചേരുക. ഗവര്‍ണറുടെ ക്വാട്ടയില്‍ നിന്ന് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി ഉര്‍മിള മണ്ടോദ്കറിന്റെ പേര് ശിവസേന മഹാരാഷ്ട്ര ഗവര്‍ണര്‍ ബി എസ് കോശ്യാരിക്ക് കൈമാറി.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഊര്‍മിള മണ്ഡോദ്കര് പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന അവര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. കശ്മീരി മോഡലും ബിസിനസ്സുകാരനുമായ മുഹ്സിന് അക്തര്‍ മിര്‍ ആണ് 46കാരിയായ ഊര്‍മിള മണ്ഡോദ്കറുടെ ഭര്‍ത്താവ്. നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT