Latest News

ബിഹാറില്‍ ഓടുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു

ബിഹാറില്‍ ഓടുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു
X

പട്‌ന: ബിഹാറിലെ ബേട്ടിയയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ട് നീങ്ങി. റക്‌സൗളില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന സത്യഗ്രഹ എക്‌സ്പ്രസിന്റെ ബോഗികളാണ് വേര്‍പ്പെട്ട് നീങ്ങിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ മജൗലിയ സ്‌റ്റേഷന് സമീപത്താണ് അപകടം സംഭവിച്ചത്. ബോഗികള്‍ തമ്മില്‍ യോജിപ്പിക്കുന്ന കപ്ലിങ് സംവിധാനത്തിലെ തകരാര്‍ മൂലം അഞ്ച് ബോഗികള്‍ എന്‍ജിനില്‍ നിന്ന് വേര്‍പ്പെടുകയായിരുന്നു. ബോഗികള്‍ വിട്ടുമാറിയതിന് ശേഷവും മുന്നോട്ടുകുതിച്ച ട്രെയിന്‍ എന്‍ജിന്‍ കുറച്ച് കിലോമീറ്ററുകള്‍ കൂടി സഞ്ചരിച്ച ശേഷമാണ് നിന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.

Next Story

RELATED STORIES

Share it