Latest News

യുക്രെയ്ന്‍ അധിനിവേശത്തിനെതിരായ തിരിച്ചടി;റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ നിര്‍ത്തി ബോയിങ്

അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ബൈഡനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്

യുക്രെയ്ന്‍ അധിനിവേശത്തിനെതിരായ തിരിച്ചടി;റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ നിര്‍ത്തി ബോയിങ്
X
ന്യൂയോര്‍ക്ക്:ഏഴാം ദിവസവും യുക്രെയ്‌നില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ച് യുഎസ് എയ്‌റോസ്‌പേസ് കമ്പനിയായ ബോയിങ്. ബോയിങിന്റെ മോസ്‌കോയിലെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തുകയാണെന്നും,യുദ്ധം തുടരുന്നതിനാല്‍ കമ്പനി ടീം അംഗങ്ങളുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും ബോയിങ് കമ്പനി അധികൃതര്‍ അറിയിച്ചു.അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ബൈഡനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

യുക്രെയ്‌നിലെ ഖാര്‍ക്കീവില്‍ റഷ്യ മിസൈലാക്രമണം നടത്തിയ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെയാണ് ബോയിങിന്റെ നടപടി. അതിനിടെ യുക്രെനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരായി കൂടുതല്‍ കമ്പനികളും രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തുന്നത് തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണവാതക നിര്‍മാതാക്കളിലൊന്നായ എക്‌സോണ്‍, ആപ്പിള്‍, ഫോര്‍ഡ്, ജനറല്‍ മോട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികളും റഷ്യക്കെതിരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it