Latest News

''ബ്രാഹ്മണ മേല്‍ക്കോയ്മയെ അരക്കെട്ടുറപ്പിക്കുന്നു'': ബോധേശ്വരന്റെ കേരളഗാനം സാസ്‌കാരികവകുപ്പിന്റെ ഔദ്യോഗികഗാനമാക്കരുതെന്ന് പ്രഫ. ജോഷ് ശ്രീധരന്‍

ബ്രാഹ്മണ മേല്‍ക്കോയ്മയെ അരക്കെട്ടുറപ്പിക്കുന്നു: ബോധേശ്വരന്റെ കേരളഗാനം സാസ്‌കാരികവകുപ്പിന്റെ ഔദ്യോഗികഗാനമാക്കരുതെന്ന് പ്രഫ. ജോഷ് ശ്രീധരന്‍
X

കണ്ണൂര്‍: ബ്രാഹ്മണ മേല്‍ക്കോയ്മയെ അരക്കെട്ടുറപ്പിക്കുന്ന ബോധേശ്വരന്റെ 'കേരളഗാനം' എന്ന കവിത കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് ഔദ്യോഗിക ഗാനമാക്കുവാനുള്ള തീരുമാനം ഉടനടി പിന്‍വലിക്കണമെന്ന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ ഡീനും ഭാഷാ സാഹിത്യ ഫാക്കല്‍റ്റി പ്രഫസറും ഗവേഷകനുമായ പ്രൊഫ.(ഡോ.) ജോഷ് ശ്രീധരന്‍. 1938ല്‍ എഴുതിയ ഈ കവിത കേരളഗാനമാക്കുന്നതിനെതിരേ നിരവധി വിമര്‍ശനങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്. കേരളം തള്ളിക്കളഞ്ഞ ബ്രാഹ്മണ മേല്‍ക്കോയ്മയെ അരക്കെട്ടുറപ്പിക്കുന്നു, കേരളോല്പത്തിയെപ്പറ്റി വ്യാപകമായി പ്രചരിപ്പിച്ച പരശുരാമന്‍ മഴുവെറിഞ്ഞു സൃഷ്ട്ടിച്ചതാണ് കേരളമെന്ന ശുദ്ധഅസംബന്ധത്തെ സാധൂകരിക്കുന്നു, ഹിന്ദുഅവതാരപുരുഷനായി ഐതീഹ്യമുള്ള പരശുരാമനെന്ന ഭാര്‍ഗ്ഗവരാമനെ പര്‍വ്വതീകരിച്ചു ആരാധനാമൂര്‍ത്തിയാക്കുന്നു തുടങ്ങിയവയാണ് മുഖ്യവിമര്‍ശനങ്ങള്‍.

മതേതര പുരോഗമന ചിന്തയുള്ള ജനത വസിക്കുന്ന നമ്മുടെ കേരളത്തില്‍ ഇടത് ജനാധിപത്യ സ്വഭാവമുള്ള സര്‍ക്കാര്‍ ഭരിക്കുന്ന നമ്മുടെ നാട്ടില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായുള്ള കേരള സര്‍ക്കാര്‍ അധോഗമന ചിന്തയെ താലോലിക്കുന്ന ഭൂരിപക്ഷമതത്തെ പ്രതിനിധാനം ചെയ്യുന്ന ബിംബങ്ങള്‍ കേന്ദ്രങ്ങളായിട്ടുള്ള ഈ കവിതയെ അംഗീകരിക്കുക വഴി മലയാളികളായ നമ്മുടെ പുരോഗമന ചിന്തയെ തന്നെ അവഹേളിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

സംസ്‌കാര വകുപ്പിന്റെ സംസ്‌കാരശൂന്യമായ ഈ തീരുമാനം ഉടനടി പിന്‍വലിച്ച് ഏതെങ്കിലും പ്രത്യേക ദൈവത്തെയോ മതത്തെയോ പരാമര്‍ശിക്കാതെയുള്ള ഒരു മലയാള ഗാനം കേരള ഗാനമാക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ പിണറായി സര്‍ക്കാര്‍ കാലത്തു സംസ്‌കാര മന്ത്രി എ കെ ബാലന്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ക്ഷണിച്ചിരുന്നു. ഇക്കാര്യത്തില്‍ സാഹിത്യഅക്കാദമിയും ചില ഇടപെടലുകള്‍ നടത്തിയിരുന്നു.

Next Story

RELATED STORIES

Share it