Latest News

ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരം: കൊച്ചി മെട്രോ ഇന്ന് അധികസര്‍വീസ് നടത്തും

ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരം: കൊച്ചി മെട്രോ ഇന്ന് അധികസര്‍വീസ് നടത്തും
X

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരം നടക്കുന്നതിനാല്‍ കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ഇന്ന് രാത്രി 11.30 വരെയാവും മെട്രോ സര്‍വീസ് നടത്തുക. മെട്രോ സ്‌റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജങ്ഷനിലേക്കും സര്‍വീസുണ്ടാവും.

പൊതുജനങ്ങള്‍ക്കും മല്‍സരം കണ്ട് മടങ്ങുന്നവര്‍ക്കും മെട്രോ സര്‍വീസ് പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് കൊച്ചി മെട്രൊ അധിക സര്‍വീസ് നടത്തുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളള്‍ സ്‌റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം. ബ്ലാസ്‌റ്റേഴ്‌സ് നാളെ കൊച്ചിയില്‍ ഇറങ്ങുമ്പോള്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍.

Next Story

RELATED STORIES

Share it