Latest News

പെഷവാറിലെ ഷിയാ പളളിയിലെ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 56ആയി; 194 പേര്‍ക്ക് പരിക്ക്

പെഷവാറിലെ ഷിയാ പളളിയിലെ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 56ആയി; 194 പേര്‍ക്ക് പരിക്ക്
X

പെഷവാര്‍; പാകിസ്താനിലെ പെഷവാറില്‍ മുസ് ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 56ആയി. പരിക്കേറ്റവരുടെ എണ്ണം 194 ആയി. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

പരിക്കേറ്റവരില്‍ 50 പേരുടെ നില ഗുരുതരമാണെന്ന് പെഷവാര്‍ ലേഡി റീഡിങ് ആശുപത്രി വക്താവ് മുഹമ്മദ് അസിം ഖാന്‍ പറഞ്ഞു.

തലസ്ഥാനമായ ഇസ് ലാമാബാദില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കൊച്ച റസല്‍ദലില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് തൊട്ടുമുമ്പായിരുന്നു സംഭവം. പെഷവാറിലെ ഷിയ പളളിയിലാണ് സ്‌ഫോടനം നടന്നത്.

പള്ളിയിലേക്ക് പ്രവേശിക്കും മുമ്പ് അക്രമികളിലൊരാള്‍ രണ്ട് പോലിസുകാര്‍ക്കെതിരേ വെടിയുതിര്‍ത്തിരുന്നതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

റാവല്‍പിണ്ടിയില്‍ പാകിസ്താനും ആസ്്‌ത്രേലിയയും തമ്മില്‍ ക്രിക്കറ്റ് മല്‍സരം ഇന്ന് തുടങ്ങാനിരിക്കെയാണ് പള്ളിക്കു നേരെ ആക്രമണം നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ 25 വര്‍ഷത്തിനുശേഷം ആദ്യമായാണ് ആസ്‌ത്രേലിയന്‍ ടീം പാകിസ്താനില്‍ കളിക്കാനെത്തിയത്.

Next Story

RELATED STORIES

Share it