Latest News

പ്രവാചകനിന്ദ: ഇന്ത്യ ഒറ്റപ്പെടുന്നു, കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യക്കെതിരേ രംഗത്ത്

പ്രവാചകനിന്ദ: ഇന്ത്യ ഒറ്റപ്പെടുന്നു, കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യക്കെതിരേ രംഗത്ത്
X

ന്യൂഡല്‍ഹി: ബിജെപി നേതാവും വക്താവുമായ നൂപുര്‍ ശര്‍മ ടെലിവിഷന്‍ ചാനലിലൂടെ പ്രവാചകനിന്ദ നടത്തിയതിനെതിരേയുള്ള പ്രതിഷേധം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍, ബെഹ്‌റൈന്‍, ഇന്തോനേസ്യ തുടങ്ങിയ രാജ്യങ്ങളാണ് പുതുതായി പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്. ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെത്തന്നെ ഇന്ത്യക്കെതിരേ പ്രതിഷേധിച്ചിരുന്നു. ഖത്തറും കുവൈത്തും അംബാസിഡര്‍മാരെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്.

ഞായറാഴ്ച കൂടുതല്‍ രാജ്യങ്ങളിലെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബിഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു.

നൂപുര്‍ ശര്‍മയുടെ അഭിപ്രായം സര്‍ക്കാരിന്റേതല്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം തണുത്തിട്ടില്ല.

ഇന്ത്യയുടെ നിലപാട് സാമ്പത്തികബന്ധത്തെയും ബാധിക്കുമെന്ന് ഖത്തിര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി വക്താവിന്റെ അഭിപ്രായത്തിനെതിരേ യുഎഇയും ശക്തമായ നിലപാടെടുത്തു.

നൂപുര്‍ ശര്‍മയെ ബിജെപി പുറത്താക്കിയിട്ടുണ്ടെങ്കിലും ഹിന്ദുത്വര്‍ അവര്‍ക്കുവേണ്ടിയുള്ള ഹാഷ് ടാഗ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

ഗ്യാന്‍വാപിയിലെ മസ്ജിദില്‍ നടക്കുന്ന സര്‍വേയുമായി ബന്ധപ്പെട്ട് നടന്ന ടെലിവിഷന്‍ ചര്‍ച്ചയിലാണ് നൂപുര്‍ പ്രവാചകനിന്ദ നടത്തിയത്.

ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള കച്ചവടം ഏകദേശം 90 ബില്യന്‍ രൂപവരും. 2020-21ലെ കണക്കാണ് ഇത്.

Next Story

RELATED STORIES

Share it