Latest News

ജെഎന്‍യു വിസിയെ പുറത്താക്കണമെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി

ഫീസ് വര്‍ധനവില്‍ സമവായത്തിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് രണ്ട് തവണ വൈസ് ചാന്‍സ്‌ലറോട് നിര്‍ദേശിച്ചിരുന്നു. എന്നിട്ടും വൈസ് ചാന്‍സ്‌ലര്‍ അത്തരമൊരു ശ്രമം പോലും നടത്തിയില്ലെന്ന് ജോഷി ചൂണ്ടിക്കാട്ടി.

ജെഎന്‍യു വിസിയെ പുറത്താക്കണമെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി
X

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളും കേന്ദ്രവും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടയില്‍ ജെഎന്‍യു വൈസ് ചാന്‍സ്‌ലര്‍ എം ജഗ്‌ദേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. വാജ്‌പേയ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്നു മുരളി മനോഹര്‍ ജോഷി.

ഫീസ് വര്‍ധനവില്‍ സമവായത്തിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് രണ്ട് തവണ വൈസ് ചാന്‍സ്‌ലറോട് നിര്‍ദേശിച്ചിരുന്നു. അധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും സംസാരിക്കാനും ആവശ്യപ്പെട്ടു. എന്നിട്ടും ജെഎന്‍യു വൈസ് ചാന്‍സ്‌ലര്‍ അത്തരമൊരു ശ്രമം പോലും നടത്തിയില്ലെന്ന് ജോഷി ചൂണ്ടിക്കാട്ടി. അത്തരമൊരാള്‍ ഇതുപോലൊരു പോസ്റ്റില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് ജോഷി ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ജെഎന്‍യു വിസിക്കെതിരേ ഇതാദ്യമായാണ് ബിജെപി കേന്ദ്രത്തില്‍ നിന്നുതന്നെ ഒരു വിമര്‍ശനം ഉയരുന്നത്. ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി നേരത്തെ മുതല്‍ പ്രഫ. മുരളി മനോഹര്‍ ജോഷി സംഘര്‍ഷത്തിലായിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്ററി എസ്റ്റിമേറ്റ് കമ്മിറ്റിയുടെ റിപോര്‍ട്ടിലെ ജിഡിപി, തൊഴിലവസരം എന്നിവയെ സംബന്ധിച്ച കണക്കുകള്‍ പൂഴ്ത്തിവയ്ക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ജോഷി വഴങ്ങാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വിവാദമായ വിഷയങ്ങളിലൊന്നായിരുന്നു ഇത്.

Next Story

RELATED STORIES

Share it