Latest News

പണം കൊടുത്ത് എംഎല്‍എമാരെ വാങ്ങാന്‍ ബിജെപിശ്രമം; എഎപിയുടെ പരാതിയില്‍ പഞ്ചാബ് പോലിസ് കേസെടുത്തു

പണം കൊടുത്ത് എംഎല്‍എമാരെ വാങ്ങാന്‍ ബിജെപിശ്രമം; എഎപിയുടെ പരാതിയില്‍ പഞ്ചാബ് പോലിസ് കേസെടുത്തു
X

ഛണ്ഡീഗഢ്: പണം കൊടുത്ത് എഎപി എംഎല്‍എമാരെ വാങ്ങാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പഞ്ചാബ് പോലിസ് കേസെടുത്തു. സംസ്ഥാന ധനമന്ത്രി ഹര്‍പാല്‍ സിങ് ചീമയും എഎപി എംഎല്‍എമാരും ചേര്‍ന്ന് ഡിജിപി സൗരവ് യാദവിനെ കണ്ടതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ ധാരണയായത്.

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഐപിസി 171 ബി, ഐപിസി 120 ബി എന്നീ വകുപ്പുകളും ചുമത്തി.

പത്ത് എംഎല്‍എമാര്‍ക്ക് 25 കോടി വീതം വാഗ്ദാനം ചെയ്‌തെന്നാണ് പരാതി.

20 കോടി രൂപവച്ച് 40 എംഎല്‍എമാര്‍ക്ക് നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണം നേരത്തെ ഡല്‍ഹിയിലും ഉയര്‍ന്നിരുന്നു.

ബിജെപി തങ്ങളുടെ എംഎല്‍എമാരെ പണം നല്‍കി വാങ്ങാന്‍ ശ്രമിക്കുന്നതായി കെജ് രിവാള്‍ പറഞ്ഞു.

ഇത്രയേറെ പണം ബിജെപിക്ക് എവിടെനിന്നാണ് ലഭിച്ചതെന്ന് കെദ്രിവാള്‍ ചോദിച്ചു.

ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യാത്ത സ്ഥലങ്ങളില്‍ എംഎല്‍എമാരെ വാങ്ങി അധികാരം പിടിച്ചെടുക്കാനാണ് ബിജെപി ശ്രമമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആരോപിച്ചു.

തങ്ങളുടെ എംഎല്‍എമാര്‍ വിശ്വസ്തരാണെന്ന് കെജ് രിവാള്‍ പറഞ്ഞു.

എഎപിയുടെ ആരോപണം വെറും തരമാശമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി തരുന്‍ ഛൗ പറഞ്ഞു.

Next Story

RELATED STORIES

Share it