Latest News

ഇലക്ഷന്‍ കമ്മീഷനു വേണ്ടി ബിജെപി നിര്‍മ്മിച്ച ആപ്പ് ജനാധിപത്യവിരുദ്ധം: മമതാ ബനര്‍ജി

ഇലക്ഷന്‍ കമ്മീഷനു വേണ്ടി ബിജെപി നിര്‍മ്മിച്ച ആപ്പ് ജനാധിപത്യവിരുദ്ധം: മമതാ ബനര്‍ജി
X

ന്യൂഡല്‍ഹി: ഇലക്ഷന്‍ കമ്മീഷന്‍ ഉപയോഗിക്കുന്ന ആപ്പ് ബിജെപി നിര്‍മ്മിക്കുന്നതാണെന്ന് തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബനര്‍ജി. എസ്‌ഐആറില്‍ നടക്കുന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്നും അവര്‍ പറഞ്ഞു. ജീവിച്ചിരിക്കുന്നവരെ മരിച്ചവരായും പ്രായാധിക്യവും അസുഖംവും ബാധിച്ച് കിടപ്പിലായവരെ പോലും ഹിയറിങ്ങിന് വിളിക്കുന്ന നടപടിയും ചേര്‍ന്ന ഏറ്റവും വലിയ തെറ്റാണ് എസ്‌ഐഇആറെന്നും അവര്‍ പറഞ്ഞു.

എസ്‌ഐആറിനു വേണ്ടി ആപ് നിര്‍മ്മിച്ചത് ബിജെപിയുടെ ഐടി സെല്ലാണെന്നും, ആപ്പ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗംഗാസാഗറില്‍ ജനുവരി പകുതി വാരം നടക്കുന്ന തീര്‍ഥാടന വാര്‍ഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു അവര്‍.

എസ്‌ഐആറിനെതിരേ തൃണമൂല്‍ സൂപ്രിംകോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞു. സെറാംപൂര്‍ എംപിയായ കല്ല്യാണ്‍ ബാനര്‍ജി ഇതിനോടകം തന്നെ എസ്‌ഐആറിനെതിരേ പരാതി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ ജനങ്ങളെയൊന്നടങ്കം ബിജെപി നാണം കെടുത്തുകയാണെന്നും താന്‍ വാദിക്കുന്നത് സാധാരണക്കാര്‍ക്കു വേണ്ടിയാണെന്നും അതിനായി ഒരു സാധാരണക്കാരിയായി തന്നെ കേസിനെ നേരിടുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

Next Story

RELATED STORIES

Share it