ലഖിംപൂരിലെ ബിജെപി പ്രവര്‍ത്തകരുടെ കൊല; അടിക്ക് തിരിച്ചടിയെന്ന് രാകേഷ് ടിക്കായത്ത്
ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ക്ക് മുകളിലൂടെ കാര്‍ കയറ്റിയതിനെ തുടര്‍ന്ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടി മാത്രമാണ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടിയാണെന്നും അതില്‍ തെറ്റില്ലെന്നും അഭിപ്രായപ്പെട്ട് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും ടിക്കായത്ത് പറഞ്ഞു. മറ്റ് കര്‍ഷക സംഘടനാ നേതാക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് രാകേഷ് ടിക്കായത്ത് വിവാദ പരാമര്‍ശം നടത്തിയത്.
'ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ക്ക് മുകളിലൂടെ കാര്‍ കയറ്റിയതിനെ തുടര്‍ന്ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടി മാത്രമാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ ഞാന്‍ കുറ്റക്കാരായി കണക്കാക്കുന്നില്ല.' ടിക്കായത്ത് പറഞ്ഞു. ലഖിംപുര്‍ സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ടിക്കായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കഠിനഹൃദയര്‍ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ടിക്കായത്തിന്റെ പരാമര്‍ശം. മനുഷ്യരെ ചതച്ചു കൊല്ലുന്നവര്‍ മനുഷ്യരാകാന്‍ വഴിയില്ല അവര്‍ കഠിനഹൃദയരാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
RELATED STORIES
സംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTഅണ് റിസര്വ്ഡ് എക്സ്പ്രസ് ട്രെയിനുകള് മെയ് 30 മുതല്
18 May 2022 6:30 PM GMTസ്റ്റാലിനെ സന്ദര്ശിച്ച് നന്ദി അറിയിച്ച് പേരറിവാളന് (വീഡിയോ)
18 May 2022 6:30 PM GMTജാര്ഖണ്ഡിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് എസ് ഡിപിഐയ്ക്ക്...
18 May 2022 5:45 PM GMTതൃശൂരില് യുവാവിനെയും യുവതിയെയും ഹോട്ടല്മുറിയില് മരിച്ചനിലയില്...
18 May 2022 5:39 PM GMTശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില് പോസ്റ്റ്; ഡല്ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMT