സ്റ്റാന്റ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഹൈദരാബാദ് പരിപാടിക്ക് ബിജെപി ഭീഷണി

ഹൈദരാബാദ്: പ്രമുഖ സ്റ്റാന്റ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഹൈദരാബാദ് പരിപാടിക്കെതിരേ ബിജെപിയുടെ തെലങ്കാന ഘടകം. ഹൈദരാബാദില്‍ പരിപാടി നടത്തുകയാണെങ്കില്‍ തടയുമെന്ന് ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കി.
ബിജെപി തെലങ്കാന പ്രസിഡന്റ് ബന്‍ഡി സഞ്ജയ് യുവമോര്‍ച്ച തെലങ്കാന ഘടകത്തോട് പരിപാടി തടയാന്‍ നിര്‍ദേശിച്ചു.
ജനുവരി 9ാം തിയ്യതിയാണ് ഫാറൂഖിയുടെ ധാന്ധോ എന്ന് പേരിലുള്ള കോമഡി ഷോ.
ഫാറൂഖിയുടെ പരിപാടി രാജ്യവ്യാപകമായി തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവു ഫാറൂഖിയെ പരിപാടി അവതരിപ്പിക്കാന്‍ ഹൈദരാബാദിലേക്ക് ക്ഷണിച്ചത്.
തെലങ്കാന മന്ത്രിയുടെ പരസ്യമായ ക്ഷണം ബിജെപിയെ പ്രകോപിപ്പിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിച്ച ഫാറൂഖിയെ ഹൈദരാബാദില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചു. കെ ടി ആര് ഒരു നിരീശ്വരവാദിയാണെന്നും സഞ്ജയ് ആക്ഷേപിച്ചു.
നേരത്തെ ബിജെപി നിസാമാബാദ് എംഎല്‍എ ഡി അരവിന്ദും ഫാറൂഖി ഷോക്കെതിരേ രംഗത്തുവന്നിരുന്നു. ഗോഷ്മഹല്‍ എംഎല്‍എയാണ് ഭീഷണി മുഴക്കിയ മറ്റൊരു ബിജെപി നേതാവ്.
മുംബൈയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഫാറൂഖിയുടെ പരിപാടി നടന്നിരുന്നു.
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്‍സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍;ഗ്യാന്‍വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും...
16 May 2022 7:12 AM GMT