Latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി ബിജെപി അനുകൂലിയായ ട്രാന്‍സ് ജെന്‍ഡര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി ബിജെപി അനുകൂലിയായ ട്രാന്‍സ് ജെന്‍ഡര്‍
X

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി ബിജെപി അനുകൂലിയായ ട്രാന്‍സ് ജെന്‍ഡര്‍. ബലാത്സംഗം ചെയ്യണമെന്നും അതിനായി ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരാനായി രാഹുല്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് അവന്തിക വിഷ്ണു എന്ന ട്രാന്‍സ് ജെന്‍ഡര്‍ പറയുന്നത്. ഇത്ര വൈകൃത സ്വഭാവമുള്ള ഒരാള്‍ക്ക് ജനപ്രതിനിധിയായി തുടരാന്‍ യാതൊരു യോഗ്യതയുമില്ലെന്ന് അവന്തിക പറഞ്ഞതായി ട്വന്റിഫോര്‍ ന്യൂസ് റിപോര്‍ട്ട് ചെയ്തു.




തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വെച്ച് നടന്ന ഒരു ചര്‍ച്ചയ്ക്കിടെയാണ് തമ്മില്‍ കണ്ടത്. പിന്നീട് സാമൂഹ്യമാധ്യമം വഴി റിക്വസ്റ്റ് വിടുകയായിരുന്നുവെന്നും അവന്തിക പറഞ്ഞു. ഈ കാര്യങ്ങളെല്ലാം താന്‍ പുറത്തുപറയുമോയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭയപ്പെട്ടിരുന്നു. ഇന്ന് മാധ്യമങ്ങളെ കാണുന്നതിന് തൊട്ട് മുന്‍പ് തന്നെ അയാള്‍ ഫോണില്‍ നിരന്തരമായി വിളിച്ചിരുന്നുവെന്നും എല്ലാ തെളിവുകളും രാഹുല്‍ മാങ്കൂട്ടത്തില്‍ നശിപ്പിച്ചുവെന്നും വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍ ആണ് അയച്ചിരുന്നതെന്നും അവന്തിക ആരോപിച്ചു. 2021ല്‍ അവന്തിക ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേന്ദ്രന്‍ 2021ല്‍ സംസ്ഥാന വ്യാപകമായി നടത്തിയ ഒരു യാത്രയിലാണ് കോട്ടയം സ്വദേശിയായ അവന്തിക ബിജെപിയില്‍ ചേര്‍ന്നത്.

Next Story

RELATED STORIES

Share it