പ്രതിമ നിര്‍മ്മിക്കുന്ന സ്ഥലം മുനീശ്വരനുമായി ബന്ധപ്പെട്ടത്; കര്‍ണാടകയിലെ കനകപുരയില്‍ പണിതീര്‍ക്കുന്ന ജീസസ് പ്രതിമക്കെതിരേ സംഘ്പരിവാര്‍
കര്‍ണാടകയിലെ കുപ്രസിദ്ധനായ ആര്‍എസ്എസ്‌കാരന്‍ കല്ലടക പ്രഭാകര്‍ ഭട്ട് ആണ് പ്രതിഷേധത്തിന്റെ നേതൃത്വം. സ്‌കൂളുകളില്‍ കു്ട്ടികളെക്കൊണ്ട് ബാബരി മസ്ജിദ് തകര്‍ക്കുന്നത് പ്രാക്‌ററീസ് ചെയ്യിച്ച ആളാണ് കല്ലട്ക പ്രഭാകര്‍.

കനകപുര: കര്‍ണാടകയിലെ കനകപുരയില്‍ പണിതീര്‍ക്കാന്‍ ഉദ്ദേശിക്കുന്ന 114 അടി ജീസസ് പ്രതിമക്കെതിരേ ബിജെപി, ഹിന്ദു ജാഗ്രന്‍ വേദിക, വിശ്വഹിന്ദു പരിഷത്ത്, ആര്‍എസ്എസ് പ്രതിഷേധം. പ്രതിമ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത് മുനീശ്വരനമുമായി ബന്ധപ്പെട്ട സ്ഥലമാണെന്നാണ് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നത്. പരമശിവന്റെ മറ്റൊരു അവതാരമാണ് മുനീശ്വരന്‍. പരമശിവന്റെ ആവാസ ഭൂമിയില്‍ മറ്റൊരു ദൈവം സാധ്യമല്ലെന്നാണ് സംഘ്പരിവാര്‍ നിലപാട്.
എംഎല്‍എ ഡി കെ ശിവകുമാറാണ് പ്രതിമ നിര്‍മ്മിക്കാനാവശ്യമായ 10 ഏക്കര്‍ ഭൂമി ഇഷ്ടദാനം നല്‍കിയിരിക്കുന്നത്. ശിവകുമാര്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് ഇത്രയും ഭൂമി വാങ്ങാനുള്ള പണം കണ്ടെത്തിയതെന്ന് സംഘ്പരിവാര്‍ ആരോപിക്കുന്നു. നിലവില്‍ ഒരു ട്രസ്റ്റിന്റെ കൈയിലാണ് ഭൂമി.
ഭൂമി തന്റെ സ്വന്തമായിരുന്നെന്നും അത് വാങ്ങാനുള്ള പണം തന്റെ കൈയില്‍ നിന്ന് ചെലവഴിച്ചതാണെന്നും ശിവകുമാര്‍ പറഞ്ഞു. ജീസസിന്റെ ഏറ്റവും വലിയ ഒറ്റക്കല്‍ പ്രതിമ നിര്‍മ്മിക്കാനാണ് ട്രസ്റ്റ് ഉദ്ദേശിക്കുന്നത്.
കര്‍ണാടകയിലെ കുപ്രസിദ്ധനായ ആര്‍എസ്എസ്‌കാരന്‍ കല്ലട്ക പ്രഭാകര്‍ ഭട്ട് ആണ് പ്രതിഷേധത്തിന്റെ നേതൃത്വം. 'ഇവിടെ ഒരു ജീസസ് പ്രതിമ നിര്‍മ്മിക്കാനനുവദിക്കരുത്. അത് ഉറപ്പുവരുത്തേണ്ടത് ഹിന്ദുക്കളുടെ കടമയാണ്. ജീസസ് പ്രതിമ ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നില്ല. പ്രതിമ വേണമെങ്കില്‍ പ്രഷവാര്‍ സ്വാമിയുടെയോ ബസവേശ്വര സ്വാമിയുടെയോ ബാലഗംഗാധരസ്വാമികളുടെ പ്രതിമയോ നിര്‍മ്മിക്കട്ടെ. ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിച്ചവരുടെ പ്രതിമയാണ് വേണ്ടത്. ഹിന്ദുക്കള്‍ക്ക് ഒരു രാജ്യമേയുള്ള അത് ഇന്ത്യയാണ്.'-കല്ലട്ക പ്രഭാകല്‍ പറഞ്ഞു. സ്‌കൂളുകളില്‍ കു്ട്ടികളെക്കൊണ്ട് ബാബരി മസ്ജിദ് തകര്‍ക്കുന്നത് പ്രാക്‌ററീസ് ചെയ്യിച്ച ആളാണ് കല്ലട്ക പ്രഭാകര്‍.
ജീസസിന്റെ പ്രതിമ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭൂമി തിരിച്ചെടുക്കാമെന്ന് റവന്യു മന്ത്രി ആര്‍ അശോക് സംഘ്പരിവാര്‍ ശക്തികളോട് വാക്കുപറഞ്ഞിട്ടുണ്ട്. പ്രതിമ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭൂമി മേച്ചില്‍ പുറമാണ്. അവിടെ ഇതുപോലൊരു പ്രതിമ സ്ഥാപിക്കുന്നത് അനുവദിക്കാമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMT