Latest News

2.5 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പോണ്ടിച്ചേരിയിലെ ബിജെപി പ്രകടനപത്രിക

2.5 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പോണ്ടിച്ചേരിയിലെ ബിജെപി പ്രകടനപത്രിക
X

പോണ്ടിച്ചേരി: പോണ്ടിച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. 2.5 ലക്ഷം തൊഴിലവസരങ്ങള്‍, മല്‍സ്യത്തൊഴിലാളികള്‍ക്ക് 6,000 രൂപയുടെ പ്രതിമാസ സാമ്പത്തിക സഹായം, ഉന്നതവിദ്യാഭ്യാസത്തിനു പോകുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂട്ടി സ്‌കൂട്ടര്‍ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

ധനമന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മെഘ് വാല്‍ തുടങ്ങിയവരാണ് പ്രകടനപത്രിക പുറത്തിറങ്ങുന്ന ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍.

കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയനുസരിച്ച് 2,000 രൂപയുടെ സഹായവും നല്‍കും. മല്‍സ്യക്കച്ചവടക്കാര്‍ക്ക് മുദ്രാ ലോണ്‍ വഴി വായ്പ നല്‍കും.

പത്ത്, പതിനൊന്ന് ക്ലാസുകള്‍ക്കുവേണ്ടി പോണ്ടിച്ചേരി എഡ്യൂക്കേഷന്‍ ബോര്‍ഡ് ഉണ്ടാക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം.

Next Story

RELATED STORIES

Share it