ബിജെപി നേതാക്കളുടെ സമരം അക്രമാസക്തമായി; ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസിലെ സിസിടിവി കാമറകള്‍ തകര്‍ത്തു
ന്യൂഡല്‍ഹി: ബിജെപി അംഗങ്ങളായ മുനിസിപ്പല്‍ കോര്പറേഷന് നേതാക്കള്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നില്‍ നടത്തുന്ന സമരം അക്രമാസക്തമായി. മേയറുടെ നേതൃത്വത്തിലുള്ള അക്രമികള്‍ സിസിടിവി കാമറകള്‍ തകര്‍ത്തു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനു മുന്നില്‍ മേയറുടെയും ബിജെപി കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ നടന്ന സമരമാണ് അക്രമാസക്തമായത്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാകാമറകള്‍ ബിജെപി നേതാക്കള്‍ തകര്‍ത്തതായി മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.
മുനിസിപ്പല്‍ കോര്പറേഷന് നല്‍കാനുള്ള 13,000 കോടി രൂപ കൊടുത്തുതീര്‍ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതേ കാരണം ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ വിവിധ പ്രദേശങ്ങളില്‍ ബിജെപി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 10ാം തിയ്യതി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയ ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി ഗുണ്ടകളാണ് തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്ന് സിസോദിയ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT