Latest News

അയോധ്യയിലെ 'ഭൂമി കുംഭകോണം': പ്രതിഷേധവുമായി കോണ്‍ഗ്രസ്; യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

അയോധ്യയിലെ ഭൂമി കുംഭകോണം: പ്രതിഷേധവുമായി കോണ്‍ഗ്രസ്; യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
X

ലഖ്‌നോ: ബിജെപി നേതാക്കളും സര്‍ക്കാരിലെ ഉന്നതരും അയോധ്യ ക്ഷേത്രത്തിനു ചുറ്റും ഭൂമി വാങ്ങിക്കൂട്ടുന്നുവെന്ന ആരോപണം യുപി സര്‍ക്കാര്‍ അന്വേഷിക്കുന്നു. രാമക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി ബിജെപി നേതാക്കളും സര്‍ക്കാരിലെ പ്രമുഖരും മന്ത്രിമാരുടെ ബിനാമികള്‍ പോലും വാങ്ങിക്കൂട്ടുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണച്ചുമതലയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി(ഇന്‍ഫര്‍മേഷന്‍) നവനീത് സെഹ്ഗാള്‍ പറഞ്ഞു.

രാമക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുല്‍ ഗാന്ധിയും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഹിന്ദുക്കള്‍ സത്യത്തിന്റെ പാതയിലുള്ളവരാണെന്നും എന്നാല്‍ ഹിന്ദുത്വര്‍ മതത്തിന്റെ മുഖംമൂടി ധരിച്ചവരാണെന്നുമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

ഇതേ സംഭവം രാജ്യസഭില്‍ ഉയര്‍ത്താന്‍ മല്ലികാര്‍ജുര്‍ കാര്‍ഗെ ശ്രമിച്ചെങ്കിലും അതിനു മുമ്പ് സമ്മേളനം അനിശ്ചിതമായി പിരിഞ്ഞു.

അയോധ്യയില്‍ നടക്കുന്നത് ഭൂമികുംഭകോണമാണെന്ന് കോണ്‍ഗ്രസ് വക്താവും ജനറല്‍ സെക്രട്ടറിയുമായ രന്‍ദീപ് സര്‍ജെവാല പറഞ്ഞു. അയോധ്യയില്‍ നടക്കുന്നത് കൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു.

ബഹുമാനപ്പെട്ട മോദിജി, ഈ കൊള്ളയെപ്പറ്റി നിങ്ങളെപ്പോഴാണ് വായ് തുറക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Next Story

RELATED STORIES

Share it