Latest News

ബിജെപി നേതാക്കളുടെ തൃണമൂലിലേക്കുള്ള ഒഴുക്ക്; ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് കേന്ദ്ര നേതൃത്വത്തെ കാണും

ബിജെപി നേതാക്കളുടെ തൃണമൂലിലേക്കുള്ള ഒഴുക്ക്; ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് കേന്ദ്ര നേതൃത്വത്തെ കാണും
X

ന്യൂഡല്‍ഹി: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകള്‍ റോയിക്കു പിന്നാലെ ബിജെപി വിട്ട് തൃണമൂലില്‍ ചേക്കേറാന്‍ കാത്തുനില്‍ക്കുന്നവരുടെ പേരു വിവരങ്ങള്‍ കേന്ദ്ര നേതൃത്വവുമായി പങ്ക് വയ്ക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്, പാര്‍ട്ടി ദേശീയ പ്രിസിഡന്റ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. നദ്ദയുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച.

തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുടെ രാഷ്ട്രീയാവസ്ഥയെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്യും.

തൃണമൂല്‍ സംസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. ജനങ്ങള്‍ ആക്രമിക്കപ്പെടുന്നു, സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു. അഴിമതിക്കാരായവര്‍ക്ക് ബിജെപിയില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിലെത്തുന്നവര്‍ ഇവിടെ തപസ്സനുഷ്ടിക്കേണ്ടിവരുമെന്ന് ഘോഷ് പറഞ്ഞിരുന്നു. തൃണമൂലില്‍ നിന്ന് വരുന്നവര്‍ക്ക് ബിജെപിയില്‍ പിടിച്ചുനില്‍ക്കാനാവില്ല. മുകുള്‍ റോയി പോയതുകൊണ്ട് പാര്‍ട്ടിയെ ഒരു തരത്തിലം ബാധിക്കില്ല. അദ്ദേഹത്തിന്റെ ചെയ്തി എന്തായിരുന്നാലും പരിചയസമ്പന്നനായ നേതാവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല- മുകുള്‍ റോയിയെക്കുറിച്ച് ഘോഷ് പറഞ്ഞു.

ബിജെപിയില്‍ വരുന്നവര്‍ക്ക് വേണ്ട തരത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ നല്‍കും. പാര്‍ട്ടിയുടെ നയങ്ങളും നിബന്ധനകളും അംഗീകരിക്കാന്‍ കഴിയാത്തവരാണ് പുറത്തുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it