Latest News

ബിജെപി നേതാവിന്റെ പ്രവാചകനിന്ദ: ഇന്ത്യക്കെതിരേ പ്രതിഷേധവുമായി കുവൈത്തിനും ഖത്തറിനും പിന്നാലെ ഇറാനും

ബിജെപി നേതാവിന്റെ പ്രവാചകനിന്ദ: ഇന്ത്യക്കെതിരേ പ്രതിഷേധവുമായി കുവൈത്തിനും ഖത്തറിനും പിന്നാലെ ഇറാനും
X

ടെഹ്‌റാന്‍: രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് പ്രാവചകനിന്ദ നടത്തിയതിലുള്ള പ്രതിഷേധമറിയിക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ അംബാസിഡറെ വിളിച്ചുവരുത്തി. വിദേശകാര്യമന്ത്രാലയമാണ് തങ്ങളുടെ കടുത്ത നീരസം പ്രകടിപ്പിച്ചത്. അടുത്ത ആഴ്ച ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്.

ഇറാന്റെ പ്രതികരണത്തിനു മുമ്പ് ഖത്തറും കുവൈത്തും ഇന്ത്യന്‍ അംബാസിഡര്‍മാരെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

ചില സാമൂഹികവിരുദ്ധരാണ് വിദ്വേഷപരാമര്‍ശം നടത്തിയതെന്നാണ് അംബാസിഡര്‍മാര്‍ അതതുരാജ്യങ്ങളെ അറിയിച്ചത്.

ബിജെപിയുടെ വക്താവായ നൂപുര്‍ ശര്‍മയാണ് പ്രവാചനകനെതിരേ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ മോശമായി പ്രതികരിച്ചത്.

Next Story

RELATED STORIES

Share it