Latest News

ഭൂമി തര്‍ക്കം; കര്‍ഷകനെ ബിജെപി നേതാവ് ജീപ്പിടിച്ച് കൊലപ്പെടുത്തി

ഭൂമി തര്‍ക്കം; കര്‍ഷകനെ ബിജെപി നേതാവ് ജീപ്പിടിച്ച് കൊലപ്പെടുത്തി
X

ഇന്‍ഡോര്‍: ഭൂമി വില്‍ക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മധ്യപ്രദേശില്‍ കര്‍ഷകനെ ബിജെപി നേതാവ് ജീപ്പ് ഇടിച്ച് കൊലപ്പെടുത്തി. ബിജെപി നേതാവ് മഹേന്ദ്ര നാഗര്‍ കര്‍ഷകനായ രാംസ്വരൂപ് ധാക്കഡിനെ മര്‍ദ്ദിച്ച ശേഷം ജീപ്പ് കയറ്റിയിറക്കി കൊലപ്പെടുത്തിയെന്നാണ് പരാതി. ഗണേശ്പുര ഗ്രാമത്തിലായിരുന്നു സംഭവം.

കൃഷിയിടത്തിലേക്ക് പോയിരുന്ന രാംസ്വരൂപിനെയും കുടുംബത്തെയും വഴിയില്‍ തടഞ്ഞ് പ്രതികളും കൂട്ടരും വടി, ഇരുമ്പ് കമ്പി എന്നിവ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പിതാവിനെ രക്ഷിക്കാന്‍ ഓടിയെത്തിയ പെണ്‍മക്കളെയും പ്രതികള്‍ ആക്രമിച്ചു. വസ്ത്രം വലിച്ചുകീറാനും ശ്രമിച്ചതായി മകള്‍ പോലിസിന് മൊഴിനല്‍കി. അമ്മയെയും പ്രതികള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഭൂമി കൈമാറാന്‍ വിസമ്മതിച്ചതിനാലാണ് നാഗര്‍ ഈ ആക്രമണം ആസൂത്രണം ചെയ്തത്. ഗ്രാമത്തിലെ മറ്റു കര്‍ഷകരില്‍ നിന്നും ഭൂമി വാങ്ങാന്‍ സമ്മര്‍ദം ചെലുത്തുന്ന പതിവ് പ്രതിക്ക് ഉണ്ടെന്നും അവര്‍ പറഞ്ഞു.

''അവര്‍ ഏകദേശം ഒരു മണിക്കൂറോളം ആക്രമണം തുടര്‍ന്നു. രണ്ടുപെണ്‍മക്കളുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ഒടുവില്‍ സഹോദരന്റെ മേല്‍ ആദ്യം ട്രാക്ടറും പിന്നെ ഥാറും ഇടിച്ചു.'' കര്‍ഷകന്റെ സഹോദരന്‍ രാംകുമാര്‍ പറഞ്ഞു.

പരിക്കേറ്റ കര്‍ഷകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും അനുവദിച്ചില്ലെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരുമണിക്കൂറിന് ശേഷമാണ് പ്രതികള്‍ സ്ഥലം വിട്ടത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാംസ്വരൂപ് ധാക്കഡ് ചികില്‍സയ്ക്കിടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ ബിജെപി നേതാവിനെയും സഹായികള്‍ക്കുമെതിരേ കൊലപാതകക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it