Latest News

ക്ഷേത്രങ്ങളില്‍ പന്നിമാംസം: മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണവുമായി ബിജെപി നേതാവ് എച്ച് രാജ; രാജയെ ശാസിച്ച് കോയമ്പത്തൂര്‍ പോലിസിന്റെ ട്വീറ്റ്

ക്ഷേത്രങ്ങളില്‍ പന്നിമാംസം: മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണവുമായി ബിജെപി നേതാവ് എച്ച് രാജ; രാജയെ ശാസിച്ച് കോയമ്പത്തൂര്‍ പോലിസിന്റെ ട്വീറ്റ്
X

കോവൈ: കോയമ്പത്തൂരിലെ രണ്ട് ക്ഷേത്രങ്ങള്‍ക്കുമുന്നില്‍ പന്നിമാംസം എറിഞ്ഞ കേസില്‍ മുസ്‌ലിംകളെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്ത ബിജെപി നേതാവിനെതിരേ ശാസനയോടെ കോയമ്പത്തൂര്‍ പോലിസ്. നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉത്തരവാദിത്തം പാലിക്കണമെന്നും കുറ്റവാളി ഹരി എന്ന ആളാണെന്നും അയാളെ അറസ്്റ്റ് ചെയ്‌തെന്നും മറുപടിയായി കോയമ്പത്തൂര്‍ പോലിസ് ട്വീറ്റ് ചെയ്തു. അതോടെ ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ പന്നിമാംസം എറിഞ്ഞ സംഭവത്തെ വര്‍ഗീയമായി ഉപയോഗിക്കാനുള്ള ബിജെപിയുടെ ശ്രമം മുളയിലേ പൊളിഞ്ഞു. ഹിന്ദുത്വ സംഘടയായ ഹിന്ദു മക്കള്‍ കച്ചിയ്‌ക്കെതിരേയും സിറ്റി പോലിസ് ഇതേ മറുപടിയുമായി രംഗത്തുവന്നിട്ടുണ്ട്.


മെയ് 29നാണ് കോവൈ ശൈവ തെരുവില്‍ ശ്രീ രാഗവേന്ദ്ര, വേണുഗോപാല സ്വാമി ക്ഷേത്രങ്ങളില്‍ ഒരാള്‍ പന്നി മാംസം എറിഞ്ഞത്. ഇത് മുസ്‌ലിംകളാണെന്ന ആരോപണവുമായി ഉടന്‍ ബിജെപി നേതാക്കള്‍ രംഗത്തുവന്നു. വര്‍ഗീയ കലാപം ഉണ്ടാക്കുന്നതിനും ഉത്തരവാദിത്തം ചില സമുദായങ്ങളുടെ പേരില്‍ ആരോപിക്കുന്നതിനും വേണ്ടിയുള്ള ശ്രമമാണ് നടന്നതെന്ന് സംഭവം നടന്ന അന്നു തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് എച്ച് രാജയും നേതാവ് വനതി ശ്രീനിവാസനും ട്വീറ്റ് ചെയ്തു. പോലിസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച പോലിസ് തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മാംസം എറിഞ്ഞത് ഹരി രാംപ്രകാശ് എന്ന 48 വയസ്സുള്ള ആളാണ് കണ്ടെത്തി. അതിനുശേഷമാണ് പോലിസ് ബിജെപി നേതാക്കളെ ശാസിച്ചുകൊണ്ട് മറുപടിയായി ട്വീറ്റ് ചെയ്തത്.


Next Story

RELATED STORIES

Share it