Latest News

ത്രിപുരയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു; സിപിഎം പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെയും ആക്രമണം

ത്രിപുരയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു; സിപിഎം പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെയും ആക്രമണം
X

അഗര്‍ത്തല: ത്രിപുരയിലെ സെപഹിജാല ജില്ലയില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്നു. കഴിഞ്ഞ ദിവസം മാത്രം നാലിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രവര്‍ത്തകര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. അഗര്‍ത്തലയിലും സംഘര്‍ഷമുണ്ടായിട്ടുണ്ട്.

ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. രണ്ട് സിപിഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. ആറ് വാഹനങ്ങള്‍ കത്തിച്ചു. പാര്‍ട്ടി ആസ്ഥാനത്തിനുനേരെയും ആക്രമണം നടന്നു.

ഗോമതി ജില്ലയിലെ ഉദയ്പൂരിലും സെപഹിജാലയിലെ ബിഷാല്‍ഗര്‍, ഹപാനിയയിലും അഗര്‍ത്തലയിലെ മെലാര്‍മാര്‍ച്ചിലുമാണ് അവസാനം സംഘര്‍ഷമുണ്ടായത്. നിരവധി സിപിഎം ഓഫിസുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

രണ്ടിടത്ത് പോലിസ് ടിയര്‍ഗ്യാസ് പ്രയോഗച്ച് അക്രമികളെ പിരിച്ചുവിട്ടു.

ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപിയും തിരിച്ചും ആരോപിച്ചു. രണ്ട് കൂട്ടരും ആരോപണങ്ങള്‍ നിഷേധിച്ചു.

ആകെ നശിപ്പിക്കപ്പെട്ടത് ആറ് വാഹനങ്ങളാണ്. അതില്‍ മൂന്നെണ്ണം കാറുകളും മൂന്നെണ്ണം മോട്ടോര്‍ സൈക്കിളുമാണ്.

സംഘര്‍ഷത്തിനിടയില്‍ പ്രാദേശിക പത്രമായ പ്രതിബാദി കലത്തിന്റെ ഓഫിസിനുനേരെയും ആക്രമണമുണ്ടായി. ടിവി ചാനലിന്റെ ഓഫിസും ആക്രമിക്കപ്പെട്ടു.

ഉദയ്പൂരില്‍ സിപിഎം യുവജന സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനെതിരേ ബിജെപി ആക്രമണമഴിച്ചുവിടുകയാണെന്ന് സിപിഎം നേതാവ് ബിജന്‍ ധര്‍ ആരോപിച്ചു. ബിജെപി നേതാവ് നബെന്‍ഡു ഭട്ടാചാര്യ ആരോപണം നിഷേധിച്ചു.

ത്രിപുരയില്‍ നടന്നത് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

Next Story

RELATED STORIES

Share it