പശ്ചിമ ബംഗാള്‍: പോലിസ് വെടിവെപ്പില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ബിജെപി
ബിജെപി പ്രവര്‍ത്തകനായ ഉലന്‍ റോയ് എന്ന 50കാരന്‍ കൊല്ലപ്പെട്ടതായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. എന്നാല്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് പോലിസ് അറിയിച്ചു.

സിലിഗുരി (ബംഗാള്‍): പശ്ചിമ ബംഗാളില്‍ സര്‍ക്കാരിനെതിരേ നടന്ന പ്രക്ഷോഭത്തിന് നേര്‍ക്ക് പോലിസ് നടത്തിയ വെടിവെപ്പില്‍ തങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്ന് ബിജെപി. ബിജെപി പ്രവര്‍ത്തകനായ ഉലന്‍ റോയ് എന്ന 50കാരന്‍ കൊല്ലപ്പെട്ടതായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. എന്നാല്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് പോലിസ് അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ സെക്രട്ടറിയേറ്റിനു പുറത്ത് നടത്തിയ സമരത്തിനിടെയാണ് സംഭവം. പ്രതിഷേധം അക്രമാസക്തമാകുകയും പോലിസ് വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് ബിജെപി ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച 12 മണിക്കൂര്‍ ബന്ദിനും ബിജെപി ആഹ്വാനം ചെയ്തു.
പ്രതിഷേധക്കാര്‍ പോലിസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതും പോലിസുമായി ഏറ്റുമുട്ടുന്നതുമായി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമരക്കാരെ നേരിടാന്‍ പോലിസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
അതേസമയം, സമരക്കാര്‍ക്കു നേരെ പോലിസ് വെടിവെച്ചിട്ടില്ലെന്ന് പോലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, ഒരാള്‍ മരിച്ചതായി പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ പോലിസിനു നേരെ കല്ലെറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തതായി പോലിസ് വ്യക്തമാക്കി.
RELATED STORIES
പക അത് വീട്ടി; ഐഎസ്എല്ലില് ബെംഗളൂരുവിനെ തകര്ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല് മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില് ആറ് മലയാളികള്
20 Sep 2023 5:12 PM GMTചാംപ്യന്സ് ലീഗ്; മിന്നും തുടക്കവുമായി ബാഴ്സയും സിറ്റിയും
20 Sep 2023 5:41 AM GMTഐ എസ് എല് സംപ്രേക്ഷണം സൂര്യാ മൂവീസില്
19 Sep 2023 11:25 AM GMTപ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയുടെ ലൈംഗിക വീഡിയോ ഷെയര് ചെയ്തു;...
15 Sep 2023 1:05 PM GMT