- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാല്‍സംഗക്കേസില്‍ വിധി ഇന്ന്

കോട്ടയം: കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാല്‍സംഗക്കേസില്‍ വിചാരണക്കോടതി ഇന്ന് വിധി പറയും. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുക.
ഡിസംബര്‍ 29നാണ് കേസുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും പൂര്‍ത്തിയായത്. 2018 ജൂണിലാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന് ഹോമിലെ കന്യാസ്ത്രീയുടെ പരാതി കുറവിലങ്ങാട് പൊലിസിനും ജില്ല പൊലിസ് മേധാവിക്കും ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയത്. മഠത്തിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ പരാതി.
2019 ഏപ്രില്‍ ഒമ്പതിന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നവംബര്‍ 30ന് വിചാരണ തുടങ്ങി. 85 പ്രോസിക്യൂഷന് സാക്ഷികളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 39 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. മൂന്നു ബിഷപ്പുമാര്‍, 11 പുരോഹിതര്‍, 25 കന്യാസ്ത്രീകളും ഉള്‍പ്പെടും. പ്രതിഭാഗം ആവശ്യപ്പെട്ട പ്രകാരം ഉള്‍പ്പെടുത്തിയ ഒമ്പതു പേരുടെയും വിസ്താരം പൂര്‍ത്തിയായി.
ജില്ല പൊലിസ് മേധാവി ഹരിശങ്കറുടെ നേതൃത്വത്തില്‍ വൈക്കം ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ 23 ദിവസം പാലാ ജയിലില്‍ കിടന്നു.
അന്യായമായി തടഞ്ഞുവെക്കൽ, അധികാര ദുർവിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ മേലധികാരം ഉപയോഗിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കത്തോലിക്കാ സഭയുടെ കീഴിലുള്ള ജലന്ധര്‍ റോമന്‍ കാത്തലിക് രൂപതയുടെ ബിഷപ്പായി 2013 ലാണ് ഫ്രാങ്കോ നിയമിതനായത്.
RELATED STORIES
ഹോട്ടലിലെ മോഷണത്തിനിടെ ബീഫ് ഫ്രൈ കഴിക്കാന്‍ ശ്രമിച്ച കള്ളന്...
18 Jun 2025 7:31 AM GMTപ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു
18 Jun 2025 7:21 AM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMTഫത്തഹ് മിസൈല്‍ ഇസ്രായേലിന്റെ സ്പോണ്‍സര്‍ക്കുള്ള സന്ദേശം: ഇറാന്
18 Jun 2025 6:36 AM GMTവീണ്ടും തെരുവുനായ ആക്രമണം; കണ്ണൂരില്‍ പതിനാറു പേര്‍ക്ക് കടിയേറ്റു
18 Jun 2025 6:19 AM GMTഇസ്രായേല്‍ ''ഡെത്ത് കള്‍ട്ട്''ആണെന്ന് പെന്റഗണിലെ സൈനിക ഉദ്യോഗസ്ഥന്
18 Jun 2025 5:56 AM GMT