Latest News

അഞ്ച് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി: കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

അഞ്ച് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി: കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
X

ന്യൂഡല്‍ഹി: ഒരാഴ്ചക്കുള്ളില്‍ ചുരുങ്ങിയത് രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളോടും ദേശാടനപ്പക്ഷികളെയും വളര്‍ത്തുപക്ഷികളെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് നിര്‍ദേശിച്ചിട്ടുളളത്. രാജ്യത്ത് ഏകദേശം 24,500 പക്ഷികള്‍ പക്ഷിപ്പനി വന്ന് ചത്തുപോയിട്ടുണ്ട്. ആയിരക്കണക്കിന് എണ്ണം രോഗബാധിതരുമാണ്.

ഇന്‍ഫഌവന്‍സ പോലുള്ള ഒരു വൈറല്‍ ബാധയാണ് പക്ഷിപ്പനി. പക്ഷികളാണ് ഈ വൈറസിന്റെ വാഹകയെന്നതിനാല്‍ രോഗംവ്യാപനം വളരെ വേഗം നടക്കും. സാധാരണ ഇത് വളര്‍ത്തുപക്ഷികളെയാണ് ബാധിക്കുക പതിവ്. ചില വൈറസ് ബാധ അത്ര ഗുരുതലമല്ല, പക്ഷികളുടെ മുട്ട ഉല്‍പ്പാദനത്തെ ബാധിക്കുക മാത്രമേ ചെയ്യൂ . പക്ഷേ ചിലപ്പോള്‍ അപകടകരമായേക്കാം.

രാജ്യത്ത് പക്ഷിപ്പനിയെപ്പറ്റി പഠനം നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി എനിമല്‍ ഡിസീസില്‍ രണ്ട് തരം വൈറസുകളെയാണ് ഇത്തവണ കണ്ടെത്തിയത്. ആദ്യ വിഭാഗം രാജസ്ഥാനിലും മധ്യപ്രദേശിലും കണ്ടെത്തിയവ, എച്ച്5എന്‍8. രണ്ടാമത്തേത് കേരളത്തില്‍ താറാവുകളെ ബാധിച്ച, എച്ച്5എന്‍1. സാധാരണ മനുഷ്യരെ ഇത് ബാധിക്കാറില്ല, ബാധിച്ചാല്‍ മരണനിരക്ക് 60 ശതമാനമാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നെതര്‍ലാന്റ്‌സ്, ജര്‍മ്മനി, ഫ്രാന്‍സ്, ബെല്‍ജിയം, യുണൈറ്റഡ് കിംഗ്ഡം, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, പോളണ്ട്, ക്രൊയേഷ്യ, ഉക്രെയ്ന്‍ എന്നീ 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനമുണ്ടായിട്ടുണ്ട്. സൗത്ത് കൊറിയയിലും ജപ്പാനിലും കണ്ടെത്തിയ റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it