Latest News

ചെമ്പ് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 1,317 പക്ഷികളെ ദയാവധം ചെയ്തു

ചെമ്പ് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 1,317 പക്ഷികളെ ദയാവധം ചെയ്തു
X

കോട്ടയം: ജില്ലയിലെ ചെമ്പ് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ഇന്ന് വൈകീട്ട് അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടാം വാര്‍ഡിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും ദയാവധം ചെയ്തു മറവു ചെയ്യുന്നതിനു നടപടി സ്വീകരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടു മാസത്തില്‍ താഴെയുള്ള 271 താറാവുകളെ ദയാവധം ചെയ്തു. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തുന്ന 542 കോഴികളേയും 433 താറാവുകളേയും 71 ലൗ ബേര്‍ഡ്‌സിനേയും ദയാവധം നടത്തി ശാസ്ത്രീയമായി മറവു ചെയ്തു. റവന്യൂ, ആരോഗ്യം, പൊലിസ്, പഞ്ചായത്ത്, മൃഗസംരക്ഷണം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഷാജി പണിക്കശ്ശേരി, ജില്ലാ എപിഡിമിയോളജിസ്റ്റ് ഡോ. രാഹുല്‍, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. മനോജ് കുമാര്‍, എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ചെമ്പ് പഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഡോ. കവിത, ഡോ. അജയ് കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള ദ്രുതകര്‍മ സേനയാണ് പക്ഷികളെ നശിപ്പിച്ച് മറവുചെയ്തത്. രോഗബാധ കണ്ടെത്തിയ ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗബാധിത പ്രദേശത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാളെ പൂര്‍ത്തീകരിക്കാനാവുമെന്ന് ഡോ. ഷാജി പണിക്കശേരി അറിയിച്ചു.

Next Story

RELATED STORIES

Share it