Latest News

ബിനീഷ് കോടിയേരിയെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി

ബിനീഷ് കോടിയേരിയെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി
X

ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 13 മണിക്കൂറാണ് ബിനീഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകി പതിനൊന്ന് മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയത്. പ്രധാനമായും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉണ്ടായത്.

മൂന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടന്നത്. ബിനീഷിന്റേയും അനൂപിന്റേയും ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയ പണത്തെ സംബന്ധിച്ചായിരുന്നു പ്രധാനമായി ഇഡി ചോദിച്ചറിഞ്ഞത്. ബിനീഷിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങളും സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് സൂചന. ബിനീഷിന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും ഇഡി പരിശോധിച്ചു. ശനിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യല്‍ തുടങ്ങും എന്നാണ് സൂചന.

അതേസമയം, ബിനീഷ് കോടിയേരി കാണാന്‍ സഹോദരന്‍ ബിനോയ് എത്തിയിരുന്നു. വൈകിട്ടോടെയാണ് ബിനോയ് കോടിയേരിയും രണ്ട് അഭിഭാഷകരും ബിനീഷ് കോടിയേരിയെ സന്ദര്‍ശിക്കാനായി ബംഗളൂരുവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ എത്തിയത്. എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനാനുമതി കൊടുത്തില്ല. അര മണിക്കൂറോളം ഇവര്‍ ഇഡി ഓഫിസില്‍ കാത്തുനിന്ന ശേഷം മടങ്ങി.




Next Story

RELATED STORIES

Share it