Latest News

ചെട്ടിപ്പടിയില്‍ ലോറിയിടിയിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

ചെട്ടിപ്പടിയില്‍ ലോറിയിടിയിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
X

പരപ്പനങ്ങാടി: ചെട്ടിപ്പടി തയ്യിലക്കടവ് റോഡില്‍ ആനപ്പടി കോവിലകം റോഡ് ജംഗ്ഷനില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. വള്ളിക്കുന്ന് സ്വദേശികളായ രാജേഷ്, തോട്ടത്തിലകത്ത് ഖാലിദ് (60) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്.

വൈകിട്ട് 3.15 ഓടെ ചേളാരി ഭാഗത്ത് നിന്ന് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയും ആനപ്പടി മൂലക്കല്‍ ജംഗ്ഷനില്‍ നിന്നും നെടുവയിലേക്ക് തിരിയുകയായിരുന്ന ബൈക്കിനെ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ പരപ്പനങ്ങാടിയിലെയും തിരുരങ്ങാടിയിലെയും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it