Latest News

അഴീക്കലില്‍ ബൈക്കപകടം: രണ്ട് യുവാക്കള്‍ മരിച്ചു

അഴീക്കല്‍ വെള്ളക്കല്‍ സ്വദേശികളായ നിഖില്‍ (22), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്.

അഴീക്കലില്‍ ബൈക്കപകടം: രണ്ട് യുവാക്കള്‍ മരിച്ചു
X

കണ്ണൂര്‍: അഴീക്കലിലുണ്ടായ ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ രണ്ടുയുവാക്കള്‍ മരിച്ചു. അഴീക്കല്‍ ഹാശ്മി പാല്‍സൊസൈറ്റിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചാണ് അപകടം. അഴീക്കല്‍ വെള്ളക്കല്‍ സ്വദേശികളായ നിഖില്‍ (22), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഴീക്കല്‍ വെള്ളക്ക ല്ലിലെ ചിറമ്മല്‍ ഹൗസില്‍ സജിത്തിന്റെയും ഷൈനിയുടെയും മകനാണ് അഭിജിത്ത്. സഹോദരി: അനാമിക.

വെള്ളക്കല്ലിലെ സദാനന്ദന്റെയും അനിലയുടെ മകനാണ് നിഖില്‍. സഹോദരി: അഹന്യ.

മൃതദേഹങ്ങള്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ കൊവിഡ് പരിശോധനയ്ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

കനത്ത മഴയില്‍ ബൈക്ക് നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ മാസം കീഴത്തൂര്‍ മൈലുളളി മെട്ടയിലുണ്ടായ അപകടത്തില്‍ പെരളശേരി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചിരുന്നു.


Next Story

RELATED STORIES

Share it