Latest News

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: എന്‍ഡിഎയില്‍ പടല പിണക്കം; ലോക് ജനശക്തി പാര്‍ട്ടി 143 സീറ്റില്‍ മല്‍സരിക്കും

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: എന്‍ഡിഎയില്‍ പടല പിണക്കം; ലോക് ജനശക്തി പാര്‍ട്ടി 143 സീറ്റില്‍ മല്‍സരിക്കും
X

പട്‌ന: ലോക്ജനശക്തി പാര്‍ട്ടി വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 243 ല്‍ 143 സീറ്റിലും മത്സരിക്കുമെന്ന് പാര്‍ട്ടി പാര്‍ലമെന്ററി യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച അവസാന തീരുമാനം പാര്‍ട്ടി ദേശീയ പ്രസിഡന്റ് ചിറാഗ് പാസ്വാന്‍ എടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

പാസ്വാനെ കൂടാതെ പാര്‍ലമെന്ററി ബോര്‍ഡില്‍ 9 പേരാണ് ഉള്ളത്. അവരുടെ എല്ലാവരുടെയും അഭിപ്രായം ജെഡിയു മത്സരിക്കുന്ന 143 സീറ്റിലും മത്സരിക്കണമെന്നാണ്- പാര്‍ട്ടി വക്താവ് അഷ്‌റഫ് അന്‍സാരി പറഞ്ഞു.

എന്‍ജെപിയും ജെഡിയുവും എന്‍ഡിഎയില്‍ അംഗങ്ങളാണെങ്കിലും ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിനോട് പാര്‍ട്ടിക്ക് വിമര്‍ശനാത്മകമായ സമീപനമാണ് ഉളളത്. തൊഴിലില്ലായ്മ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ വിഷയങ്ങളിലും നിതീഷ്‌കുമാര്‍ സര്‍ക്കാരിന്റെ പ്രകടനം മോശമാണെന്നാണ് എല്‍ജെപിയുടെ വിമര്‍ശനം. ബീഹാറിലെ എന്‍ഡിഎയില്‍ പ്രമുഖ ഘടകമാണ് ജനതാദള്‍ യുണൈറ്റ്.

Next Story

RELATED STORIES

Share it