Latest News

ബീഹാറില്‍ പ്രളയബാധിതരുടെ എണ്ണം 69 ലക്ഷം കവിഞ്ഞു; മരണം 21

ബീഹാറില്‍ പ്രളയബാധിതരുടെ എണ്ണം 69 ലക്ഷം കവിഞ്ഞു; മരണം 21
X

പട്‌ന: ബീഹാറില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവരുടെ എണ്ണം 69,03,640 ആയി. നിലവില്‍ വിവിധ ജില്ലകളിലായി 21 പേര്‍ മരിച്ചു. ദേശീയ ദുരന്ത നിവാരണസേനയുടെയും സംസ്ഥാന ദുരന്തനിവാരസേനയുടെയും 33 സംഘത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്താകമാനം 8 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 1,402 സമൂഹ അടുക്കളകള്‍ ആരംഭിച്ചു. 12,239 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചു.

മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി ബോട്ട് മുങ്ങി മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം അറിയിച്ചു. കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പ്രളയസ്ഥിതി വിലയിരുത്താന്‍ നിതീഷ് കുമാര്‍ വ്യോമസര്‍വേ നടത്തി. ദര്‍ഭംഗ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു. ഈ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രളയബാധിതരുള്ളത്.

Next Story

RELATED STORIES

Share it