Latest News

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു
X

പട്‌ന: ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ആദ്യമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.

ലാലുവിന്റെ മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ് ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടു.

''ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദേശീയ അധ്യക്ഷന്‍ (ആര്‍ജെഡി) ലാലു പ്രസാദ് യാദവിനെ കാണാന്‍ എത്തി''- തേജസ്വി ട്വീറ്റ് ചെയ്തു. തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, റാബ്രി ദേവി എന്നിവരും കൂടെയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it