Latest News

ബീഹാര്‍ മന്ത്രിസഭ വികസിപ്പിച്ചു; ആര്‍ജെഡിയില്‍നിന്ന് 16 മന്ത്രിമാര്‍, ജെഡിയുവിന് 11

ബീഹാര്‍ മന്ത്രിസഭ വികസിപ്പിച്ചു; ആര്‍ജെഡിയില്‍നിന്ന് 16 മന്ത്രിമാര്‍, ജെഡിയുവിന് 11
X

പട്‌ന: ബീഹാര്‍ മന്ത്രിസഭയില്‍ 31 പേര്‍ കൂടി സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ആര്‍ജെഡിയില്‍നിന്നാണ് കൂടുതല്‍ പേര്‍ മന്ത്രിമാരായത്.

ആകെ 31 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അതില്‍ 16 പേര്‍ ആര്‍ജെഡിയില്‍നിന്നും 11 പേര്‍ ജെഡി(യു)വില്‍നിന്നുമാണ്.

രണ്ട് പേര്‍ കോണ്‍ഗ്രസ്സില്‍നിന്ന് മന്ത്രിമാരായി, ജിതിന്‍ റാം മന്‍ജിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയില്‍നിന്ന് ഒരാളും ഒരു സ്വതന്ത്രനും മന്ത്രിമാരായി. സുമിത് കുമാര്‍ സിങ് ആണ് മന്ത്രിയായ സ്വതന്ത്രന്‍.

തന്റെ പാര്‍ട്ടിക്ക് മുന്‍ മന്ത്രിസഭയുടെ കാലത്ത് ലഭിച്ചിരുന്ന വകുപ്പുകള്‍ അതേപടി നിലനിര്‍ത്തുന്നതില്‍ നിതീഷ് വിജയിച്ചു. വിജയ് കുമാര്‍ ചൗധരി, ബിജേന്ദ്ര യാദവ്, ശ്രാവണ്‍ കുമാര്‍, അശോക് ചൗധരി, ലെഷി സിംഗ്, സഞ്ജയ് ഝാ, മദന്‍ സാഹ്‌നി, ഷീല കുമാരി, മൊഹമ്മദ് സമ ഖാന്‍, ജയന്ത് രാജ്, സുനില്‍ കുമാര്‍ എന്നിവരാണ് മന്ത്രിസഭയിലെത്തിയത്.

ആര്‍ജെഡിയില്‍ നിന്ന് തേജസ്വി യാദവിന്റെ സഹോദരന്‍ തേജ് പ്രതാപ് യാദവ്, സമീര്‍ കുമാര്‍ മഹാസേത്, ചന്ദ്രശേഖര്‍, കുമാര്‍ സര്‍വജീത്, ലളിത് യാദവ്, സുരേന്ദ്ര പ്രസാദ് യാദവ്, രാമാനന്ദ് യാദവ്, ജിതേന്ദ്ര കുമാര്‍ റായ്, അനിതാ ദേവി, സുധാകര്‍ സിങ്, മുഹമ്മദ് ഇസ്രായേല്‍ മന്‍സൂരി, അലോക് മേത്ത എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

കോണ്‍ഗ്രസ് നിയമസഭാംഗങ്ങളായ അഫാഖ് ആലം, മുരാരി ലാല്‍ ഗൗതം എന്നിവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ സന്തോഷ് സുമനും സത്യപ്രതിജ്ഞ ചെയ്തു.

ബിഹാര്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 36 മന്ത്രിമാരെ നിയമിക്കാന്‍ അനുമതിയുണ്ട്.

Next Story

RELATED STORIES

Share it